കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ സംഘടന അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 194 കോളേജുകളില്‍ 120 ഇടത്തും എസ് എഫ് ഐ വിജയിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ 28 ല്‍ 26 ഉം, പാലക്കാട് 31 ല്‍ 19 ഉം, കോഴിക്കോട് 58 ല്‍ 42 ഉം മലപ്പുറത്ത് 59 ല്‍ 21 ഉം വയനാട് 18 ല്‍ 12 ഉം കോളേജുകളില്‍ എസ്എഫ് ഐ വിജയിച്ചു.
തൃശ്ശൂര്‍ ജില്ലയില്‍ ശ്രീ കേരളവര്‍മ്മ കോളേജ്, ഗവണ്മെന്റ് ലോ കോളേജ്, ക്രൈസ്റ്റ് ഇരിഞ്ഞാലക്കുട, തരണനെല്ലൂര്‍, പനമ്പിള്ളി ഗവണ്മെന്റ് കോളേജ്, എസ്എന്‍ വഴുക്കുംപാറ, ശ്രീ സി അച്യുതമേനോന്‍ ഗവണ്മെന്റ് കോളേജ് കുട്ടനെല്ലൂര്‍, ഗവണ്മെന്റ് ആര്‍ട്സ് കോളേജ് ഒല്ലൂര്‍, സെന്റ് അലോഷ്യസ് കോളേജ്, ഐഎച്ച്ആര്‍ഡി ചേലക്കര, ഗവണ്മെന്റ് ആര്‍ട്സ് ചേലക്കര, ലക്ഷ്മി നാരായണ കോളേജ്, ശ്രീ വ്യാസ എന്‍എസ്എസ് കോളേജ്, ശ്രീകൃഷ്ണ കോളേജ്, എംഡി കോളേജ്, എംഒസി ആര്‍ട്സ് കോളേജ്, മദര്‍ കോളേജ്, സെന്റ് ജോസഫ് ആര്‍ട്സ് കോളേജ്, ഐഎച്ച്ആര്‍ഡി നാട്ടിക, എസ്എന്‍ നാട്ടിക, എംഇഎസ്അസ്മാബി കൊടുങ്ങല്ലൂര്‍, കെകെടിഎം കൊടുങ്ങല്ലൂര്‍ , ഐഎച്ച്ആര്‍ഡി കൊടുങ്ങല്ലൂര്‍, എന്‍ഇഎസ് നാട്ടിക,ഷോണ്‍സ്റ്റാറ്റ് കോളേജ് എന്നിവിടങ്ങളില്‍ യൂണിയന്‍ എസ് എഫ് ഐ വിജയിച്ചു.
READ ALSO:കേരള ജ്യോതി പുരസ്കാരം ടി പത്മനാഭന്
പാലക്കാട് ജില്ലയില്‍ ഗവ. കോളേജ് പത്തിരിപ്പാല, എസ്എന്‍ ഷൊര്‍ണുര്‍, ഐഡിയല്‍ ചെര്‍പ്പുളശ്ശേരി, വിടിബി ശ്രീകൃഷ്ണപുരം, ചെമ്പയി സംഗീത കോളേജ് പാലക്കാട്, ഗവണ്മെന്റ് കോളേജ് ചിറ്റൂര്‍, ഗവണ്മെന്റ് കോളേജ് കൊഴിഞ്ഞാമ്പാറ, ഐഎച്ച്ആര്‍ഡി അയിലൂര്‍, തുഞ്ചതെഴുത്തഛന്‍ കോളേജ് എലവഞ്ചേരി, വിആര്‍കെഇ ലോ കോളേജ് എലവഞ്ചേരി, നേതാജി കോളേജ് നെന്മാറ, ഗവണ്മെന്റ് കോളേജ് തോലന്നൂര്‍, എസ്എന്‍ ആലത്തൂര്‍, എസ്എന്‍ജിസി ആലത്തൂര്‍, LIONS മുടപ്പല്ലൂര്‍, ഐഡിയല്‍ വടക്കഞ്ചേരി, റോയല്‍ തൃത്താല, എഡബ്ല്യൂഎച്ച് ആനക്കര, ലിമെന്റ് പട്ടാമ്പി എന്നിവിടങ്ങളില്‍ എസ് എഫ് ഐ യൂണിയന്‍ നേടി.
കോഴിക്കോട് ജില്ലയിലെ, മീഞ്ചന്ത ആര്‍ട്‌സ് കോളേജ്, പി കെ കോളേജ്, പി വി എസ് കോളേജ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ്, ഐഎച്ച്ആര്‍ഡി കിളിയനാട്, എസ്എന്‍ഇഎസ് കോളേജ്, കോടഞ്ചേരി ഗവ കോളേജ്, ഐഎച്ച്ആര്‍ഡി മുക്കം, കൊടുവള്ളി ഗവ കോളേജ്,, ബാലുശ്ശേരി ഗവ കോളേജ്, എംഡിറ്റ് കോളേജ്, എസ്എന്‍ഡിപി കോളേജ്, ഗുരുദേവ കോളേജ്, കൊയിലാണ്ടി ആര്‍ട്‌സ് കോളേജ് ,മുച്ചുകുന്ന് കോളേജ്, കടത്താനാട് കോളേജ്, എസ്എന്‍ കോളേജ് വടകര, ബിഎഡ് കോളേജ് വടകര, യൂണിവേഴ്‌സിറ്റി സബ് സെന്റര്‍ വടകര, കോപ്പറേറ്റീവ് കോളേജ് വടകര, സിഎസ്‌ഐ മൂക്കളി, മേഴ്സി ബിഎഡ് കോളേജ് ഒഞ്ചിയം, മടപ്പളി കോളേജ്, ഐഎച്ച്ആര്‍ഡി കോളേജ് നാദാപുരം, മൊകേരി ഗവ കോളേജ്, എഡ്യൂക്കേസ് കോളേജ് കുറ്റ്യാടി, സികെജി കോളേജ് പേരാമ്പ്ര, യൂണിവേഴ്‌സിറ്റി സബ് സെന്റര്‍ ചാലിക്കര, ചക്കിട്ടപറ ബിഎഡ് കോളേജ് , മദര്‍ തരേസ ബിഎഡ് കോളേജ്, എസ്എന്‍ കോളേജ്, പൂനത്ത് ബിഎഡ് , മാനാഞ്ചിറ ബിഎഡ് , സിആര്‍സി ചേവായൂര്‍ ,മദര്‍ തെരേസ ബി.എഡ്, ചേവായൂര്‍ ബി.എഡ്., പൂനത്ത് ബി.എഡ്., ക്യുടെക് ബിഎഡ്, ക്യുടെക് ഐടി., എസ്എന്‍ ബിഎഡ്., മാനഞ്ചിറ ബിഎഡ് എന്നിവിടങ്ങളില്‍ എസ് എഫ് ഐ സ്ഥാനാര്‍ഥികള്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
READ ALSO:കളമശ്ശേരി സ്‌ഫോടനം; വിദ്വേഷ പ്രചാരണം നടത്തിയ റിപ്പോര്‍ട്ടര്‍ ചാനലിനും സുജയ പാര്‍വ്വതിക്കുമെതിരെ കേസ്
വയനാട് ജില്ലയില്‍ എന്‍ എം എസ് എം ഗവണ്‍മെന്റ് കോളേജ് കല്‍പ്പറ്റ, സി എം കോളേജ് നടവയല്‍, പഴശ്ശി രാജ കോളേജ് പുല്‍പ്പള്ളി,എസ് എന്‍ കോളേജ് പുല്‍പള്ളി,ജയശ്രീ കോളേജ് പുല്‍പ്പള്ളി, ഒറിയന്റല്‍ കോളേജ് വൈത്തിരി, സി കെ രാഘവന്‍ B.ed കോളേജ്,cutec പൂമല,cutec കണിയാമ്പറ്റ,എം എസ് ഡബ്യു സെന്റര്‍ എന്നിവിടങ്ങളില്‍ എസ്എഫ്‌ഐ വിജയിച്ചു.
മലപ്പുറത്ത് ജില്ലയില്‍ ഐഇടി എഞ്ചിനീയറിംഗ് കോളേജ്, ലുമിനസ് വളാഞ്ചേരി, ഐഎച്ച്ആര്‍ഡി വാഴക്കാട്, മഞ്ചേരി കോപ്പറേറ്റീവ്, ഐഎച്ച്ആര്‍ഡി വട്ടക്കുളം, എം.ഇ.എസ് വളാഞ്ചേരി, പ്രവാസി കോളേജ് വെങ്ങാട്, എം.ടി.എം കോളേജ് വെളിയംകോട്, ടി.എം.ജി കോളേജ് തിരൂര്‍, എം.ഒ. എ കോളേജ് കാവന്നൂര്‍, എല്‍. ബി. എസ് പരപ്പനങ്ങാടി, മാര്‍ത്തോമാ കോളേജ്, ചുങ്കത്തറ, സഹ്യ കോളേജ് വണ്ടൂര്‍, ഐഎച്ച്ആര്‍ഡി മലപ്പുറം, മൗലാന ബി.എഡ് കൂട്ടായി, ദേവകിയമ്മ ബി. എഡ്, ജാമിഅഃ കോളേജ്, എടവണ്ണ, ഹിക്കമിയ കോളേജ് തിരുവാലി, ഡെക്കസ്ഫോര്‍ഡ്, യൂണിവേഴ്‌സിറ്റി ക്യാമ്പസ്, പൊന്നാനി എം ഈ എസ് എന്നിവിടങ്ങളിലും എസ് എഫ് ഐ മികച്ച വിജയം കരസ്ഥമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here