കൊളംബിയയിലെ ബൊഗോട്ട വിമാനത്താവളത്തില്‍ രാജ്യാന്തര വിപണിയില്‍ ആയിരത്തോളം ഡോളര്‍ വിലയുള്ള കുഞ്ഞന്‍ തവളകളെ കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. വംശനാശ ഭീഷണി നേരിടുന്ന 130 ഓളം ഹാര്‍ലെക്വിന്‍ വിഷ തവളകളെയാണ് ബ്രസീലിയന്‍ യുവതി കടത്താന്‍ ശ്രമിച്ചത്. മനുഷ്യന്റെ തള്ളവിരലിനെക്കാള്‍ കുറഞ്ഞ വലിപ്പമുള്ള ചര്‍മത്തിലെ ഗ്രന്ഥികള്‍ കൊടിയവിഷം ഉത്പാദിപ്പിക്കുന്ന ഈ കുഞ്ഞന്‍ തവളകളെ ചെറിയ കുപ്പികളലാക്കിയാണ് യുവതി വിമാനത്താവളത്തില്‍ എത്തിയത്.
വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കൊളംബിയയിലെ ഏറ്റവും വിഷമുള്ള ഉഭയജീവികളിലൊന്നായ ഈ തവകളെ സ്യൂട്ട്‌കേസില്‍ നിന്നും കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ചുവപ്പ്, പച്ച, നീല, മഞ്ഞ, കറുപ്പ്, ബ്രൗണ്‍ നിറങ്ങളില്‍ കാണപ്പെടുന്ന ഇവയെ നരിതോ ജനത തനിക്ക സമ്മാനമായി തന്നതാണെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.
ഈര്‍പ്പമുള്ള ഉഷ്ണമേഖലാ വനങ്ങളില്‍ വസിക്കുന്ന ഇവവംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ കൈവശം വച്ച യുവതിക്ക് 56 ദശലക്ഷം പെസോസ് പിഴ നല്‍കേണ്ടി വരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here