കോസ്റ്ററിക്കയെ തകർത്ത് കൊളംബിയ. എതിരില്ലാത്ത മൂന്ന് ഗോളിന് കോസ്റ്ററിക്കയെ പരാജയപ്പെടുത്തിയാണ് കൊളംബിയ ക്വാര്‍ട്ടറിലെത്തിയത്. 31- മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിൽ നിന്ന് ലൂയിസ് ഡയസാണ് കൊളംബിയയെ മുന്നിലെത്തിച്ചത്.
59- മിനുട്ടിൽ കോർണർ കിക്ക് ഹെഡർ ഗോളാക്കി മാറ്റി ഡാവിൻസൺ സാഞ്ചസ് കൊളംബിയയുടെ ലീഡ് ഇരട്ടിയാക്കി. 62- മിനുട്ടിൽ ജോൺ കോർഡോബ മൂന്നാം ഗോൾ നേടി. കോസ്റ്ററിക്കയ്ക്ക് ഓൺ ടാർജറ്റിലേക്ക് ഒരു ഷോട്ട് പോലും എടുക്കാനായില്ല. രണ്ടാം ജയത്തോടെ കൊളംബിയ ക്വർട്ടർ ഫൈനൽ ഉറപ്പിച്ചു.കോപ്പ അമേരിക്കയിലെ മറ്റൊരു മത്സരത്തില്‍ ബ്രസീലിനെ കോസ്റ്ററിക്കയെ സമനിലയില്‍ ആക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here