സെമിയില്‍ യുറുഗ്വോയെ വീഴ്ത്തി കൊളംബിയ ഫൈനലിലേക്ക്

കോപ്പ അമേരിക്ക ഫുട്ബോൾ സെമിയില്‍ കൊളംബിയ ഫൈനലിലേക്ക്. ഒരു ഗോളിനു യുറുഗ്വോയെ പരാജയപ്പെടുത്തിയാണ് കൊളംബിയയുടെ ജയം. ആദ്യ പകുതിയില്‍ 39-ാം മിനിറ്റില്‍ ജെഫേഴ്സണ്‍ ലെർമ ആണ് കൊളംബിയയുടെ വിജയഗോള്‍ നേടിയത്.

ALSO READ: സ്വപ്നത്തിലേക്ക് നിമിഷങ്ങൾ ബാക്കി; വിഴിഞ്ഞത്ത് നങ്കൂരമിടാൻ സാൻ ഫെർണാണ്ടൊ

ചുവപ്പുകാര്‍ഡ് കണ്ട് ഡാനിയേല്‍ മുനോസ് പുറത്തുപോയതോടെ 10 പേരുമായാണ് കൊളംബിയ രണ്ടാം പകുതിയില്‍ ഇറങ്ങിയത്. മത്സരത്തില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതിനെത്തുടര്‍ന്നാണ് ഡാനിയേല്‍ മുനോസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായത്.

കളിയുടെ അവസാന നിമിഷങ്ങളില്‍ സമനില ഗോളിനായുള്ള യുറുഗ്വേയുടെ ശ്രമങ്ങള്‍ കൊളംബിയന്‍ താരങ്ങള്‍ കടുത്ത പ്രതിരോധത്തിലൂടെയാണ് മറികടന്നത്. കൊളംബിയ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ രണ്ടാം ഗോളിന് അടുത്തെത്തി. സൂപ്പര്‍ താരം ഡാര്‍വിന്‍ ന്യൂനസ് മോശം പെർഫോമൻസും യുറുഗ്വേയ്ക്ക് തിരിച്ചടിയായി.യുറോഗ്വേയ്ക്കെതിരായ ജയത്തോടെ തുടര്‍ച്ചയായി 27 മത്സരങ്ങള്‍ ജയിച്ചതിന്‍റെ റെക്കോര്‍ഡ് നിലനിര്‍ത്താനും കൊളംബിയക്കായി.

ALSO READ: നെതർലൻഡിനെ തകർത്ത് ഫൈനലിലേക്ക് ഇംഗ്ലണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News