ഗാസ യുദ്ധം; ഇസ്രയേലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ച് കൊളംബിയ

ഗാസയ്‌ക്കെതിരായ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ ഇസ്രയേലുമായുള്ള എല്ലാ നയതന്ത്ര ബന്ധവും അവസാനിപ്പിച്ചു. അന്താരാഷ്ട്ര തൊഴിലാളിദിനത്തിൽ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് ഇക്കാര്യം അറിയിച്ചത്. ഗാസയിലെ ഇസ്രയേൽ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്‌ക്രിയരായി നിൽക്കരുതെന്നും അദ്ദേഹം സംസാരിക്കവെ പറഞ്ഞു.

‘ഇസ്രയേലുമായുള്ള എല്ലാ നയതന്ത്രബന്ധവും മുറിക്കുകയാണെന്ന് നിങ്ങൾക്ക് മുന്നിൽ ഞാൻ പ്രഖ്യാപിക്കുന്നു. വംശഹത്യക്ക് നേതൃത്വം നൽകുന്ന ഒരു സർക്കാരും പ്രസിഡന്റുമാണ് ഇസ്രയേലിലേത്’-പെട്രോ പറഞ്ഞു.

Also read:‘കത്തുന്ന വെയിലത്ത് പ്രതിരോധം പരമപ്രധാനം’, അവധിക്കാല ക്ലാസുകൾക്ക് നിയന്ത്രണം; മുഖ്യമന്ത്രിയുടെ യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ

2022ലാണ് ഇടതുപക്ഷക്കാരനായ പെട്രോ കൊളംബിയയുടെ പ്രസിഡന്റായി സ്ഥാനമേൽക്കുന്നത്. പെട്രോ തെക്കേ അമേരിക്കയിൽ ഇസ്രയേലിന്റെ പ്രധാന വിമർശകരിൽ ഒരാളാണ്. ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് ജൂതരിലെ നാസികളുടെ ശബ്ദത്തിലാണ് സംസാരിക്കുന്നതെന്ന് ഗാസ യുദ്ധത്തിന്റെ ആദ്യ നാളുകളിൽ തന്നെ പെട്രോ വിമർശിച്ചിരുന്നു.

ഭക്ഷണത്തിന് കാത്തുനിന്ന ഫലസ്തീനികൾക്ക് നേരെ ആക്രമണം നടത്തിയതിനെ തുടർന്ന് ഇസ്രയേലിൽനിന്ന് ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിച്ചതായി കഴിഞ്ഞ ഫെബ്രുവരിയിൽ കൊളംബിയ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കൊളംബിയ നയതന്ത്രബന്ധം അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News