മുൻ കാമുകന്റെ കൊലപാതക കേസിലെ പ്രതിയായ യുവതിയെ അറസ്റ്റ് ചെയ്ത് കൊളംബിയ പൊലീസ്. 23 കാരിയായ കാരന്‍ ജൂലിയത്ത് ഒഗീഡ റോഡ്രിഗസ് എന്ന യുവതിയാണ് മുന്‍ കാമുകന്റെ കൊലപാതകമടക്കമുള്ള നിരവധി കേസുകളിൽ അറസ്റ്റിലായത്. ഇവർ വാടക കൊലയാളി കൂടിയാണ്. ലിയോപോള്‍ഡോ, പൗലാ വലന്റീനാ ജോയ് റൂയിഡ എന്നീ ആളുകളെയും ഒപ്പം പ്രതികളെന്ന് സംശയിച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Also Read; ഗുജറാത്തിൽ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സംഘം അറസ്റ്റിൽ
യുവതിയുടെ മുന്‍ കാമുകന്‍ ഡേവി ജീസസ് എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോള്‍ നടന്നിരിക്കുന്ന അറസ്റ്റ്. ഇക്കഴിഞ്ഞ ജൂലൈ 23-നായിരുന്നു സംഭവം. ഇവർ തമ്മില്‍ പണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനിന്നിരുന്നുവെന്നാണ് റിപ്പോർട്ട്. തര്‍ക്കം പരിഹരിക്കാന്‍ നേരില്‍ കാണാമെന്ന് യുവതി ആവശ്യപ്പെട്ടു. കാരനെ കാണാനായി എത്തിയ ഡേവിയെ ബൈക്കിലെത്തിയ രണ്ടുപേര്‍ കൊലപ്പെടുത്തുകയായിരുന്നു=.
കൊളംബിയയിലെ ബറാങ്കബെര്‍മെജ മുനിസിപ്പാലിറ്റിയിലിടക്കം നടന്നിട്ടുള്ള നിരവധി കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ഈ യുവതിയാണെന്നാണ് നിലവിലെ സൂചന. ലോസ് ഡേലാ എം ഗ്യാങ്ങിന് വേണ്ടിയും കാരന്‍ കൊലപാതകങ്ങള്‍ നടത്തിയിരുന്നു. വാടകക്കൊലയാളികളുടെ ചെറിയ ഒരു സംഘത്തെയും ഇവർ നയിച്ചിരുന്നു. ദ ഡോള്‍ (ലാ മുനേക്ക) എന്ന വിളിപ്പേരിലാണ് കാരന്‍ പൊലീസുകാർക്കിടയിൽ അറിയപ്പെടുന്നത്.
അറസ്റ്റിന്റെ സമയത്ത് ഒരു റിവോള്‍വറും കാലിബര്‍ പിസ്റ്റളും യുവതിയുടെ പക്കല്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. ഇതില്‍ ഏതെങ്കിലും ആയുധം ഉപയോഗിച്ചാണോ കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ അന്വേഷണം. യുവതിക്കൊപ്പം അറസ്റ്റിലായ പൗലാ വലന്റീനാ ജോയ റൂയിഡയും ദീര്‍ഘകാലമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here