ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര വിജയിച്ച് ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. അഫ്ഗാനിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ആണ് കഴിഞ്ഞ ദിവസം ഷാർജയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന രണ്ടാം ഏകദിനത്തോടെ സ്വന്തമാക്കിയത്. 177 റണ്‍സിന്‍റെ വമ്പന്‍ ജയവുമായാണ് മൂന്ന് മത്സര പരമ്പര അഫ്ഗാനിസ്ഥാൻ 2-0ന് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ റഹ്മാനുള്ള ഗുര്‍ബാസിന്‍റെ സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക 34.2 ഓവറില്‍ 134 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ തോല്‍വിയാണിത്.
ALSO READ : ‘അടിപൊളി ചേട്ടാ’, സഞ്ജുവിന്റെ സെഞ്ചുറിയ്ക്ക് സൂര്യയുടെ കയ്യടി ; വൈറലായി താരത്തിന്റെ പോസ്റ്റ്
ബർത്ത് ഡേ ബോയ് ആയ അഫ്ഗാനിസ്ഥാൻ സൂപ്പർസ്റ്റാർ റാഷിദ് ഖാന്റെയും, റഹ്മാനുള്ള ഗുർബസിന്റെയും നേതൃത്വത്തിൽ ആണ് ദക്ഷിണാഫ്രിക്കയെ വൻ പരാജയത്തിലേക്ക് തള്ളിവിട്ടത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് വേണ്ടി സെഞ്ചുറി നേടിയ ഗുര്‍ബാസി് പുറമെ അര്‍ധസെഞ്ചുറികളുമായി റഹ്മത്ത് ഷായും(50), അസ്മത്തുള്ള ഒമര്‍സായിയും(50 പന്തില്‍ 86*)തിളങ്ങിയതോടെയാണ് അഫ്ഗാനിസ്ഥാന്‍ 311 എന്ന കൂറ്റൻ സ്കോറുയര്‍ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റെടുത്ത റാഷിദ് ഖാനും നാലു വിക്കറ്റെടുത്ത നംഗേലിയ ഖരോട്ടെയും ചേര്‍ന്നാണ് എറിഞ്ഞിട്ടത്.ആദ്യ ഏകദിനത്തില്‍ അഫ്ഗാനിസ്ഥാന്‍ ആറ് വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കിയിരുന്നു. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ 2-0ന് അഫ്ഗാനിസ്ഥാന്‍ മുന്നിലെത്തി. മൂന്നാം ഏകദിനം ഞായറാഴ്ച നടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here