ഇതെന്താ അടുക്കളയിലും ഹോളിയോ?; നിറത്തില്‍ മുങ്ങി ഒരു പാത്രം കഴുകല്‍ അപാരത, ഇന്റര്‍നെറ്റില്‍ വൈറല്‍

കണ്ടാൽ ഹോളി ആഘോഷം നടന്ന ഇടമാണെന്ന് തോന്നും. അല്ലെങ്കിൽ രാജസ്ഥാനി, പഠാൻ ലോറികളുടെ മുൻഭാഗമാണെന്ന് വിചാരിക്കും. അമ്മാതിരി നിറങ്ങളിൽ മുങ്ങിയുള്ള ഒരു അടുക്കളയാണ് ഇപ്പോൾ സൈബർ ലോകത്ത് വൈറൽ.

Also Read: മലയാളം സബ്ടൈറ്റിൽ തേടി ഇനി അലയണ്ട, വരുന്നു എംസോണിന്റെ ആപ്പ്

അടുക്കളയുടെ ഭിത്തിയും പാത്രങ്ങളും എന്തിനേറെ ടാപ്പ് പോലും ഒരേ കളർ കോഡ്. അവിടെ കൊണ്ടും തീർന്നില്ല അത്ഭുതം. പാത്രം കഴുകുന്നയാളുടെ വേഷവും ഇതേ കളറിൽ. സോഷ്യൽ മീഡിയ ഇളകി മറിയാൻ ഇതിലധികം വേണോ.

ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ 44 മില്യൺ വ്യൂസ് നേടി. ‘എൻ്റെ വർണ്ണാഭമായ വീട് വൃത്തിയാക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. യുവാവിൻ്റെ ക്രിയേറ്റിവിറ്റിയെ പുകഴ്ത്തുന്ന നിരവധി കമൻ്റുകൾ വരുന്നുണ്ടെങ്കിലും ചിലർക്ക് വൃത്തികെട്ടതായാണ് അനുഭവപ്പെട്ടത്. ഒരു വിരുതൻ എഴുതിയത് ഇങ്ങനെ: ‘ദൈവത്തിന് നന്ദി, വെള്ളം നിറമില്ലാത്തതാണ്!’. വീഡിയോ താഴെ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News