നിറക്കാഴ്ചയൊരുക്കി തൃശൂര്‍ പൂരം; അടുത്ത കുടമാറ്റത്തിന് ഇനി ഒരു വര്‍ഷം നീണ്ട കാത്തിരിപ്പ്

പൂരപ്രേമികള്‍ക്കുമുന്നില്‍ നിറക്കാഴ്ചയൊരുക്കി കുടമാറ്റം. തെക്കേ ഗോപുരനടയില്‍ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി വാനിലേയ്ക്കുയര്‍ത്തിയത് വര്‍ണ്ണാഭമായ കുടകള്‍. തെക്കോട്ടിറങ്ങിയ പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ പരസ്പരം അഭിമുഖമായി നിന്നതോടെ വരാന്‍ പോകുന്ന വര്‍ണ്ണക്കാഴ്ചകള്‍ക്ക് സ്വാഗതമോതിക്കൊണ്ട് ജനക്കൂട്ടം ആര്‍ത്തുവിളിച്ചു.

ALSO READ:ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ട വോട്ടെടുപ്പില്‍ 60 ശതമാനം പോളിങ്

ആകാംക്ഷാഭരിതമായ നിമിഷങ്ങള്‍ക്ക് വിരാമമിട്ട് ഇരുവിഭാഗത്തിന്റെയും വര്‍ണ്ണക്കുടകള്‍ വാനിലേയ്ക്കുയര്‍ന്നു തുടങ്ങി. നടുക്ക് നിലയുറപ്പിച്ച പൂരപ്രേമികളുടെ കണ്ണുകള്‍ ഇമചിമ്മാതെ ഇടംവലം നോക്കിക്കൊണ്ടിരുന്നു. എല്ലാവരെയും വിസ്മയിപ്പിച്ചു കൊണ്ടും ഇടയ്ക്ക് അമ്പരപ്പിച്ചു കൊണ്ടും ഇരുവിഭാഗങ്ങളും തങ്ങളുടെ സ്‌പെഷ്യല്‍ കുടകള്‍ പുറത്തെടുത്തപ്പോള്‍ പൂരനഗരിയില്‍ നിന്നും ആവേശത്താല്‍ ആര്‍പ്പുവിളികളുയര്‍ന്നു.

ALSO READ:ഛത്തീസ്ഗഡിൽ സിആർപിഎഫ് കമാൻഡർ കൊല്ലപ്പെട്ടു

വടക്കുംനാഥന്റെ പ്രഭാമണ്ഡല മാതൃകയും ഭക്ത ഹനുമാനും ചക്കുളത്തുകാവ് അമ്മയും കൂടാതെ എല്‍ ഇ ഡി വെളിച്ചത്തില്‍ തിളങ്ങിയ തിരുവമ്പാടി ക്ഷേത്രമാതൃകയും ദേവീ ദേവന്‍മാരുമൊക്കെയായിരുന്നു ഇത്തവണത്തെ സ്‌പെഷ്യല്‍ കുടകളായി ആകാശത്ത് വിരിഞ്ഞത്. ഇരുകൂട്ടരും രഹസ്യമാക്കിവെച്ചിരുന്ന സര്‍പ്രൈസ് കുടകള്‍ എല്ലാം കണ്ട സന്തോഷത്തോടെയാണ് തെക്കേ ഗോപുരനടയില്‍ ഒത്തുകൂടിയവര്‍ പിരിഞ്ഞത്. അടുത്ത കുടമാറ്റം കാണാനായി ഇനി ഒരു വര്‍ഷം നീണ്ട കാത്തിരിപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News