പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്ത് കോം ഇന്ത്യ

പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്ത്  കോം ഇന്ത്യ. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിൻ്റെ അംഗീകാരമുള്ള കേരളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓൺലൈൻ മീഡിയ കൂട്ടായ്മയാണ് കോം ഇന്ത്യ. കൊച്ചി ഐഎംഎ ഹാളിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ ആണ് ഭരണ സമിതിയെ തെരഞ്ഞെടുത്തത്. പ്രസിഡൻ്റായി സാജ് കുര്യനും ജനറൽ സെക്രട്ടറിയായി കെകെ ശ്രീജിത്തും തെരഞ്ഞെടുക്കപ്പെട്ടു. ട്രഷററായി ബിജുനു, വൈസ് പ്രസിഡൻ്റ് കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, ജോയിന്റ് സെക്രട്ടറി കെ ആര്‍ രതീഷ് എന്നിവരെയും തെരഞ്ഞെടുത്തു.

കൊച്ചി ഐഎംഎ ഹൗസിൽ ചേർന്ന ജനറൽ ബോഡിയോഗത്തിൽ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. മുന്‍ കാലികറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെകെഎന്‍ കുറുപ്പ് ആണ് കോം ഇന്ത്യയുടെ ഗ്രീവന്‍സ് കൗണ്‍സിലിന്റെ അധ്യക്ഷൻ. കൂടാതെ ഡോ. ജോര്‍ജ് ഓണക്കൂര്‍ ഉൾപ്പടെ ഏഴ് അംഗ ഗ്രീവൻസ് കൗൺസിലും കോം ഇന്ത്യയുടെ ഭാഗമായുണ്ട്.

ALSO READ: പരിചരിക്കാന്‍ ആളില്ലാതെ അന്നക്കുട്ടി മരിച്ച സംഭവം: മകനെതിരെ നടപടിയുമായി കേരള ബാങ്ക്, സസ്‌പെന്‍ഷന്‍

പ്രമുഖ അഭിഭാഷകരും റിട്ട. ഐപിഎസ് ഉദ്യോഗസ്ഥര്യം ഉൾപ്പെടുന്ന പ്രത്യേക ലീഗൽ സെല്ലിന് രൂപം നൽകാനും കോം ഇന്ത്യ യോഗം തീരുമാനിച്ചു. പുതുതായി കോം ഇന്ത്യയിൽ അംഗമാകാൻ ആഗ്രഹിക്കുന്ന ന്യൂസ് പോർട്ടലുകൾക്ക് admin@comindia.org, 4comindia@gmail.com എന്ന വിലാസത്തിൽ അപേക്ഷ അയക്കാവുന്നതാണ്. നാഷണൽ നെറ്റ് വർക്കിൻ്റെ ഭാഗമായ മലയാളത്തിലെ ഓൺലൈൻ മാധ്യമങ്ങൾക്ക് അപേക്ഷകളുടെ അടിസ്ഥാനത്തിൽ അംഗത്വം നൽകാനും യോഗത്തിൽ തീരുമാനമായി.

ALSO READ: പ്രതിപക്ഷത്തെ വിമർശിച്ച് പ്രധാനമന്ത്രി; രാജ്യത്തിൻറെ പ്രശ്നങ്ങൾ അവഗണിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News