ഹാസ്യ നടനില്‍ നിന്നും നായകനിലേക്ക്; ചിത്രം അണിയറയിൽ

‘മുത്തേ പൊന്നെ പിണങ്ങല്ലേ’ എന്ന പാട്ടുമായി മലയാളികളുടെ മനസ്സിൽ കോമഡി താരമായി ചിരപ്രതിഷ്ഠ നേടിയ അരിസ്റ്റോ സുരേഷ് ഇനി നായകൻ. ഹാസ്യവേഷങ്ങളിലൂടെ ആണ് അരിസ്റ്റോ സുരേഷ് കൂടുതൽ ശ്രദ്ധേയനാകുന്നത്. അരിസ്റ്റോ സുരേഷിനെ നായകനാക്കി ജോബി വയലുങ്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം അണിയറലാണ്. ചിത്രത്തിന്റെ ടൈറ്റില്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സംവിധായകന്‍ അറിയിച്ചു.

ALSO READ: ഇനി ‘ബസൂക്ക’; മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി

പ്രമുഖ യുട്യൂബറും നിര്‍മ്മാതാവും സംവിധായകനുമായ ജോബി വയലുങ്കലിന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്. വയലുങ്കല്‍ ഫിലിംസിന്‍റെ ബാനറിലാണ് ചിത്രം ഒരുങ്ങുക. തിരക്കഥയും സംഭാഷണവും സംവിധായകൻ ജോബി വയലുങ്കലും ധരനും ചേർന്നാണ് നിർവഹിക്കുന്നത്. ചിത്രത്തില്‍ സംവിധായകനായ ജോബി വയലുങ്കൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്‍റെ കഥയും നിർമാണവും ജോബി വയലുങ്കലാണ്.

ALSO READ: ‘എല്ലാം എപ്പോഴും മാറിക്കൊണ്ടിരിക്കും, എന്നാൽ സ്ഥിരമായൊരിടം വീടാണ്, ആ 36 ചെടികളുടെ അമ്മ ഞാനാണ്’: പാർവതി തിരുവോത്ത്

കൊല്ലം തുളസി, ബോബന്‍ ആലുംമൂടന്‍, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണന്‍, സജി വെഞ്ഞാറമൂട്, ഷാജി മാവേലിക്കര, വിനോദ്, ഹരിശ്രീ മാര്‍ട്ടിന്‍, സുമേഷ്, കൊല്ലം ഭാസി, പ്രപഞ്ചിക തുടങ്ങി നൂറിലേറെ അഭിനേതാക്കള്‍ ഈ സിനിമയിലുണ്ട്.
എ കെ ശ്രീകുമാര്‍ ആണ് ഛായാഗ്രഹണം. ഡ്രോണ്‍ അബിന്‍ അജയ്. എഡിറ്റര്‍ ബിനോയ് ടി വര്‍ഗ്ഗീസ് ആണ്. ആർട്ട് ഗാഗുല്‍ ഗോപാലും പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് രാജേഷ് നെയ്യാറ്റിന്‍കരയും അസോസിയേറ്റ് ഡയറക്ടര്‍ മധു പി നായരുമാണ് കൈകാര്യം ചെയ്യുന്നത്.

ALSO READ: എകെജി- മനുഷ്യസ്നേഹത്തിന്‍റെയും മഹാസമരങ്ങളുടെയും ചുരുക്കെഴുത്ത്

ഗാനരചന നിർവഹിച്ചിരിക്കുന്നത് ജോബി വയലുങ്കല്‍, സ്മിത സ്റ്റാലിന്‍ എന്നിവരാണ്. സംഗീത സംവിധാനം ജെസീര്‍, അസിം സലിം, വി വി രാജേഷ് എന്നിവരാണ്. ഗായകർ അരവിന്ദ് വേണുഗോപാല്‍, വൈക്കം വിജയലക്ഷ്മി, സന്നിധാനം, പല്ലവി. ബിജിഎം ബിജി റുഡോള്‍ഫ്. അനീഷ് പാലോട് മേക്കപ്പും ബിന്ദു അഭിലാഷ് കോസ്റ്റ്യൂമും മനോജ് കലാഭവൻ കൊറിയോഗ്രാഫിയും ചെയ്യുന്നു. പിആര്‍ഒ – പി ആര്‍ സുമേരന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News