പഴയതിനേക്കാള്‍ അടിപൊളിയായി തിരിച്ചുവരും, ആരും വിഷമിക്കരുത്; മഹേഷ് കുഞ്ഞുമോന്‍

മിമിക്രിയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് മഹേഷ് കുഞ്ഞുമോന്‍. നടന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ മഹേഷിന് സാരമായി പരുക്കേറ്റിരുന്നു. ഇപ്പോഴിതാ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുകയാണ് മഹേഷ്. സുഖം പ്രാപിച്ച് വരുന്ന വിവരം മഹേഷ് തന്നെയാണ്  വ്യക്തമാക്കിയിരിക്കുന്നത്.

Also Read : പകര്‍ച്ചപ്പനി പ്രതിരോധത്തില്‍ ഊര്‍ജിത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്

ആരും വിഷമിക്കരുതെന്നും പഴയതിനേക്കാള്‍ അടിപൊളിയായി തിരിച്ചു വരുമെന്നും മഹേഷ് പറഞ്ഞു. കുറച്ചു നാളത്തെ വിശ്രമം ആവശ്യമാണ്. അതുകൊണ്ട് കുറച്ചു നാളത്തേയ്ക്ക് വേദികളില്‍ കാണില്ലെന്നും മഹേഷ് വ്യക്തമാക്കി. എല്ലാവരുടെയും സ്‌നേഹവും പിന്തുണയും എപ്പോഴും ഉണ്ടാകണമെന്നും താരം പറഞ്ഞു.

അപകടത്തില്‍ മുഖത്തും പല്ലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റ മഹേഷ് കുഞ്ഞുമോന് ഒമ്പത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ആയിരുന്നു നടത്തിയത്. പല്ലുകളുടെയും താടിയെല്ലുകളുടെയും ചികിത്സയാണ് നിലവില്‍ നടക്കുന്നത്. ജൂണ്‍ 5 പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം.

Also Read : സതീശനെയും വേണുഗോപാലിനെയും സ്വീകരിച്ചത് മര്യാദകൊണ്ട്, അവര്‍ ദോശ കഴിച്ച് മടങ്ങി: ജി. സുകുമാരന്‍ നായര്‍

സംഘം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. നടന്‍ ബിനു അടിമാലിയും, ഉല്ലാസ് അരൂരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News