ഉപഭോക്താക്കളെ അപകടകരമായ ലിങ്കുകളില്‍ നിന്ന് സംരക്ഷിക്കാൻ ഒരുങ്ങി വാട്സ്ആപ്പ്. ഉപഭോക്താക്കളുടെ വാട്‌സാപ്പ് സന്ദേശങ്ങളില്‍ വരുന്ന അനാവശ്യ ലിങ്കുകളും, സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങൾ വസ്തുനിഷ്ഠമാണോ എന്ന് പരിശോധിക്കാന്‍ കഴിവുള്ള ഒരു പുതിയ ഫീച്ചര്‍ കൊണ്ടുവരികയാണ് വാട്സ്ആപ്പ്.
വാട്സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റ 2.24.20.28 വേര്‍ഷനിലാണ് ഈ പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നത്. വാട്‌സാപ്പ് വഴി നിരവധി വ്യാജവാര്‍ത്തകളും, ഉള്ളടക്കങ്ങളും വൻതോതിൽ പ്രചരിക്കുന്നതിനാലാണ് പുതിയ സുരക്ഷാ സംവിധാനം ഒരുക്കാൻ വാട്സ്ആപ്പ് തയ്യാറെടുക്കുന്നത്. ഗൂഗിളിന്‍റെ സഹായത്തോടെയാണ് പരിശോധന ഒരുക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here