കാനം രാജേന്ദ്രൻ അനുസ്മരണം ദില്ലിയിൽ

അന്തരിച്ച സിപിഐ നേതാവ് കാനം രാജേന്ദ്രൻ അനുസ്മരണ സമ്മേളനം ദില്ലിയിൽ സംഘടിപ്പിച്ചു. കേരള രാഷ്ട്രീയത്തിലെ മിതഭാഷിയും അതെ സമയം ദൃഢമായ തീരുമാനങ്ങളും കാനം രാജേന്ദ്രന്റെ ശൈലിയായിരുന്നുവെന്നു യോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു. രാഷ്ട്രീയത്തിന് അതീതമായി സൗഹൃദത്തിന്റെയും അനുഭവങ്ങളുടെയും പങ്കുവെക്കൽ ആയിരുന്നു കാനം രാജേന്ദ്രന്റെ അനുസ്മരണ യോഗത്തിൽ ഉയർന്നത്.

ALSO READ: ‘കുറ്റിയും പറിച്ചുകൊണ്ട് ഓടി ഇഡി’: ഫേസ്ബുക്ക് പോസ്റ്റുമായി തോമസ് ഐസക്ക്

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം അധ്യക്ഷനായ ചടങ്ങിൽ ആർ. ജെ. ഡി സംസ്ഥാന പ്രസിഡന്റ് എം. വി ശ്രേയാംസ് കുമാർ, എംപിമാരായ ഡോ. വി. ശിവദാസൻ, കെ. സി വേണുഗോപാൽ, എ. എ റഹിം, ബെന്നി ബെഹനാൻ, ഇ. ടി മുഹമ്മദ് ബഷീർ, ഡൽഹിയിലെ കേരളത്തിൻറെ പ്രതിനിധി കെ. വി തോമസ്, സി. പി. ഐ നേതാവ് ആനി രാജ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ദില്ലിയിലെ വിവിധ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.

ALSO READ: നിറഞ്ഞ പുഞ്ചിരിയുമായി നവകേരള സദസിനെ വരവേറ്റ് ജനങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News