പിഎസ്എല്‍വി സി 55ന്റെ വാണിജ്യ വിക്ഷേപണം വിജയകരം; സിംഗപ്പൂരിന്റെ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചു

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം ലോഞ്ച് പാഡില്‍ നടന്ന പിഎസ്എല്‍വി സി 55ന്റെ വാണിജ്യ വിക്ഷേപണം വിജയകരം. ശനിയാഴ്ച ഉച്ചയ്ക്ക് 2:19 നാണ് ഇന്ത്യയുടെ ഏറ്റവും വിശ്വാസ്യയോഗ്യമായ ബഹിരാകാശ വാഹനം വിജയകരമായി കുതിച്ചുയര്‍ന്നത്.

സിംഗപ്പൂരിന്റെ ടെലിയോസ്2, ലൂമെലൈറ്റ്4 എന്നീ രണ്ട് ഉപഗ്രഹങ്ങളെയാണ് ഈ ദൗത്യത്തില്‍ ഭ്രമണപഥത്തില്‍ എത്തിച്ചത്. ഇതിനൊപ്പം ഇന്ത്യയിലെ വിവിധ സ്റ്റാര്‍ട് അപ്പുകള്‍ നിര്‍മിച്ച അഞ്ച് ചെറു ഉപഗ്രഹങ്ങളും പിഎസ്എല്‍വി സി 55 ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുണ്ട്. പിഐഎഫ് എന്ന അസംബ്ലി കേന്ദ്രത്തില്‍നിന്ന് വിക്ഷേപണത്തിന് തയാറാക്കിയ ആദ്യ റോക്കറ്റാണിത്.

സിംഗപ്പൂരിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ടെലിയോസ് 2 എസ്ടി എന്‍ജിനീയറിങാണ് 750 കിലോ ഭാരമുള്ള ഉപഗ്രഹം നിര്‍മിച്ചത്. കാലാവസ്ഥാ വ്യതിയാനം, രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായാണ് ടെലിയോസ് 2 ഉപയോഗിയ്ക്കുക. സിംഗപ്പൂരിന്റെ തന്നെ നാനോ ഉപഗ്രഹമാണ് ലൂംലൈറ്റ് 4.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News