വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില സിലിണ്ടറിന് 21 രൂപ ഉയര്‍ത്തി. ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. വിമാന ഇന്ധനത്തിന്റെ വിലയില്‍ എണ്ണ കമ്പനികള്‍ 4.6 ശതമാനം കുറവു വരുത്തി.
ALSO READബംഗളൂരുവിലെ 15 സ്‌കൂളുകളില്‍ ബോംബ് ഭീഷണി; പരിഭ്രാന്തി പരത്തി ഭീഷണി സന്ദേശം
ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില 903 രൂപയായി തുടരും. വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ പുതിയ വില 1796.50 രൂപയാണ്.അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെയാണ് വാണിജ്യ സിലിണ്ടറുടെ വില വര്‍ധിപ്പിച്ചിരിക്കുന്നത്.
ALSO READകോൺഗ്രസ്സ് വേദിയിൽ കോൺഗ്രസ്സിനെ വിമർശിച്ച് കഥാകൃത്ത് ടി പത്മനാഭൻ
ഇന്നത്തെ നിരക്ക് വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ 19 കിലോഗ്രാം എല്‍പിജി സിലിണ്ടറിന് ഡല്‍ഹിയില്‍ 1796.50 രൂപയും, കൊല്‍ക്കത്തയില്‍ 1908 രൂപയും, മുംബൈയില്‍ 1749 രൂപയും, ചെന്നൈയില്‍ 1968.50 രൂപ എന്നിങ്ങനെയാണ് വില. നേരത്തെ ഡല്‍ഹിയില്‍ 19 കിലോഗ്രാം എല്‍ പി ജി സിലിണ്ടറിന്റെ വില 1775.50, കൊല്‍ക്കത്തയില്‍ 1885.50, മുംബൈയില്‍ 1728, ചെന്നൈയില്‍ 1942 രൂപ എന്നിങ്ങനെയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here