സാധാരണക്കാര്‍ക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി; പാചകവാതകത്തിന് വില കൂട്ടി, വര്‍ധിപ്പിച്ചത് വാണിജ്യ സിലിണ്ടറിന്റെ വില

LPG cylinder

സാധാരണക്കാര്‍ക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി, പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 39 രൂപ കൂട്ടി. വില കൂട്ടിയതോടെ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില ദില്ലിയില്‍ 1691.50 രൂപയായി വര്‍ധിച്ചു.

പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. കഴിഞ്ഞ ജൂലൈ 1 ന് എണ്ണക്കമ്പനികള്‍ വാണിജ്യ സിലിണ്ടര്‍ വില 30 രൂപ കുറച്ചിരുന്നു. വിലയില്‍ മാറ്റമില്ലാത്ത 14 കിലോ ഗാര്‍ഹിക പാചകവാതകത്തിന് ദില്ലിയില്‍ 803 രൂപയാണ്. കൊല്‍ക്കത്തയില്‍ 829 രൂപയും മുംബൈയില്‍ 802.5 രൂപയും, ചെന്നൈയില്‍ 918.5 രൂപയുമാണ് നിലവിലെ വില.

Also Read: യാത്രക്കാര്‍ക്കിട്ട് പണികൊടുത്ത് കേന്ദ്രം; വാഹനവുമായി എത്ര കാത്തിരുന്നാലും കുഴപ്പമില്ല, പഴയ ഉത്തരവ് തിരുത്തി

രാജ്യാന്തര എണ്ണവില, നികുതി നയങ്ങള്‍, ചോദന-വിതരണ മാറ്റങ്ങള്‍ തുടങ്ങിയവയാണ് എണ്ണക്കമ്പനികളുടെ വില നിശ്ചയിക്കല്‍ നടപടികളുമാണ് വിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണം. എങ്കിലും ഇപ്പോഴത്തെ വില വര്‍ധനവിന്‍റെ യഥാര്‍ഥ കാരണം വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News