കെഎസ്ആര്‍ടിസി ബസുകളിലെ പരസ്യത്തിന് കമ്മീഷന് വാങ്ങിച്ചതിന് കെഎസ്ആര്‍ടിസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വിജിലന്‍സ് പിടിയില്‍. കെഎസ്ആര്‍ടിസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി. ഉദയകുമാറാണ് പിടിയിലായത്. ഇടനിലക്കാരനില്‍ നിന്ന് 30000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ഇയാളെ പിടികൂടിയത്. പരസ്യത്തിന്റെ ബില്ലുകള്‍ മാറാന്‍ ഉദ്യോഗസ്ഥന് കമ്മീഷന് ആവശ്യപ്പെടുകയായയിരുന്നു.
Also Read: പിഎസ്സി വ്യാജനിയമന ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചു; യുവതി അറസ്റ്റില്‍
ഇടനിലക്കാരന് നല്കിയ പരാതിയെ തുടര്‍ന്നാണ് വിജിലസ് ഉദയകുമാറിനെ തിരുവനന്തപുരം വഴുതക്കാട് വെച്ച് പിടികൂടിയത്. സ്ഥിരം കൈക്കൂലിക്കാരാനാണെന്ന് വിജിലന്‍സ് പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here