അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ മുടി മുറിച്ച സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

സ്കൂൾ അസംബ്ലിയിൽ വച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ മുടി മുറിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ചിറ്റാരിക്കാൽ എസ്എച്ച്ഒ, കാസർഗോഡ് ഡി.ഡി എന്നിവരോട് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. കോട്ടമല എം ജി എം എ.യു.പി സ്കൂളിൽ ഈ മാസം 19ന് നടന്ന സംഭവത്തിൽ പ്രധാനധ്യാപകയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ALSO READ: പ്രമുഖ ഹോളിവുഡ് താരത്തെ ബാത്ത് ടബിൽ മരിച്ച നിലയിൽ കണ്ടെത്തി

സ്കൂൾ അസംബ്ലിയിൽ വെച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ആൺകുട്ടിയുടെ മുടി അധ്യാപിക പരസ്യമായി മുറിക്കുകയായിരുന്നു. സംഭവത്തിന് ശേഷം നാണക്കേടും കളിയാക്കലും ഭയന്ന് കുട്ടി സ്കൂളിൽ പോയില്ല. മഹിളാ സമഖ്യ പ്രവർത്തകർ വീട്ടിലെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്. തുടർന്ന് ഇവർ നൽകിയ പരാതിയിൽ അന്വേഷണം നടത്തി ചിറ്റാരിക്കാൽ പോലീസാണ് പ്രധാനധ്യാപിക ഷേർളി ജോസഫിനെതിരെ കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News