ജനങ്ങളോട് പ്രതിബദ്ധത ഉണ്ടാവുക എന്നതാണ് ഒരു മുന്നണിക്ക് വേണ്ടതെന്നും എൽഡിഎഫിന് അത് ആവോളമുണ്ട് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ.2016 ല്‍ എൽഡിഎഫ് വരും മുമ്പുള്ള ആരോഗ്യമേഖലയെ കുറിച്ച് ആലോചിച്ച് നോക്കിയാൽ ഇത് വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു.
‘2016 ല്‍ എൽഡിഎഫ് വരും മുമ്പുള്ള ആരോഗ്യമേഖലയെ കുറിച്ച് ആലോചിച്ച് നോക്കൂ.വേണ്ടതൊന്നും അന്നവിടെ ഇല്ലായിരുന്നു.പാലക്കാട് മെഡിക്കല്‍ കോളജിന്‍റെ വികസനം തന്നെ ആലോചിച്ച് നോക്കിയാല്‍ മതി. പാലക്കാട് മെഡിക്കല്‍ കോളജിനെ ഇങ്ങനെ നിര്‍ത്തുന്നതില്‍ 2016 ലെ സര്‍ക്കാറും അന്നത്തെ പട്ടികജാതി-പട്ടിക വകുപ്പ് മന്ത്രി എ.കെ.ബാലനും നടത്തിയ ശ്രമങ്ങള്‍ പൊതുസമൂഹത്തിന് മുമ്പിലുണ്ട്’- അദ്ദേഹം പറഞ്ഞു.
കോവിഡിന് മുമ്പില്‍ വലിയ രാജ്യങ്ങള്‍ വീണപ്പോൾ കേരളത്തെ ലോകം ശ്രദ്ധിച്ചുവെന്നും കോവിഡിന് മുന്നില്‍ കേരളം മുട്ടുകുത്തി വീണില്ല,നാടിനെ കണ്ട് ആരോഗ്യമേഖലയെ സജ്ജമാക്കിയത് കൊണ്ടാണ് കോവിഡ് കാലത്തേയും അതിജീവിക്കാനായത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.1980 മുതല്‍ 2021 വരെ എല്ലാ തെരഞ്ഞെടുപ്പിലും അയ്യഞ്ച് വര്‍ഷം കൂടുമ്പോള്‍ മുന്നണി മാറ്റം നടക്കുമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അത് ഇല്ലാതാക്കാൻ യു.ഡി.എഫ് ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനവിശ്വാസത്തെ എങ്ങനെ അട്ടിമറിക്കാം എന്നാണ് കോൺഗ്രസ് അടക്കമുള്ളവരുടെ ചിന്ത എന്നും യു.ഡി.എഫ് അന്ന് കേന്ദ്ര ഏജൻസികളെ ഉപയോഗിക്കാൻ തീരുമാനിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here