നീറ്റ് -നെറ്റ് ക്രമക്കേടിൽ ഉന്നതതല സമിതി ഇന്ന് യോഗം ചേരും. ദേശീയ പരീക്ഷ ഏജൻസിയുടെ സുതാര്യത ഉറപ്പാക്കാൻ രൂപീകരിച്ച സമിതിയാണ് ഇന്ന് യോഗം ചേരുക.മുൻ ഐ എസ് ആർ ഒ ചെയർമാൻ കെ രാധാകൃഷ്ണൻ അധ്യക്ഷനായ 7 അംഗ സമിതിയാണ് കേന്ദ്രസർക്കാർ രൂപീകരിച്ചത്.
അതേസമയം നീറ്റ് പരീക്ഷ ക്രമക്കേടിൽ രാജ്യത്താകെ 63 വിദ്യാർത്ഥികളെ ഡീബാർ ചെയ്തു. ഗുജറാത്തിലെ ഗോദ്രയിലെ പരീക്ഷാ കേന്ദ്രത്തിൽ നിന്നുള്ള 30 പേർ, ബീഹാറിൽ നിന്നുള്ള 17 വിദ്യാർഥികൾ എന്നിവർക്കെതിരെയാണ് നടപടി.നീറ്റ് പുന:പരീക്ഷയിൽ 1563 വിദ്യാർത്ഥികളിൽ പരീക്ഷ എഴുതിയത് 813 പേർ മാത്രമാണ്.ബീഹാറിൽ അന്വേഷണ സംഘത്തിന് നേരെ ആക്രമണം ഉണ്ടായി.സിബിഐ സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.സംഭവത്തിൽ 4 പേർ അറസ്റ്റിൽ ആയി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here