വധശിക്ഷയ്ക്ക് ബദല്‍ മാര്‍ഗം പഠിക്കാന്‍ സമതി പരിഗണനയിൽ; കേന്ദ്രം സുപ്രീം കോടതിയിൽ

വധശിക്ഷയ്ക്ക് തൂക്കിലേറ്റുന്നതിന് ബദല്‍ മാര്‍ഗം പഠിക്കാന്‍ സമതി പരിഗണനയിലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. നേരത്തെ തൂക്കിക്കൊലയ്ക്കു പകരം വേദന കുറഞ്ഞ ബദല്‍ മാര്‍ഗങ്ങളുടെ സാധ്യതകള്‍ തേടാന്‍ കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

കഴുത്തില്‍ കുരുക്കിട്ട് വധശിക്ഷ നടപ്പിലാക്കുന്നത് ക്രൂരതയാണെന്ന നിരീക്ഷണത്തോടെയായിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്. സമതിയെ നിയോഗിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടക്കുകയാണെന്നും അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് ജൂലൈയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News