ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നീക്കം വേഗത്തിലാക്കി കേന്ദ്രം. ബില്ലിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ സമിതി രൂപീകരിച്ചു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലാണ് കമ്മിറ്റി. വിഷയം പഠിച്ച ശേഷം സമിതി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും.
നിയമവിദഗ്ധരും മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറുമാരും അടക്കമുള്ളവരാണ് സമിതിയിലെ അംഗങ്ങള്‍. ഭരണഘടനാഭേദഗതി, സാങ്കേതിപരമായി ഒരുക്കേണ്ട സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ സമിതി പരിശോധിക്കും. വിഷയം പഠിക്കാന്‍ സമിതിക്ക് എത്ര സമയമാണ് അനുവദിച്ചിരിക്കുന്നതെന്ന കാര്യം വ്യക്തമല്ല.
Also Read: മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു
പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ത്തത് എന്തിനാണെന്നത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ നിലനില്‍ക്കേയാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here