സ്വന്തം വീടിനടുത്തുള്ള ക്യാമറ കാണാത്തതിനാല്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ് ദിവസവേതനക്കാരനായ തൊഴിലാളി എളുമലൈ. ബംഗളുരു സ്വദേശിയായ എളുമലൈയ്‌ക്കെതിരെ ഇത്തരത്തില്‍ 250ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതോടെ 1.34 ലക്ഷം രൂപയോളം പിഴ ഒടുക്കണമെന്ന നിര്‍ദേശമാണ് അദ്ദേഹത്തെ തേടിയെത്തിയത്.
ALSO READ: തൃശൂരില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
ഇരുപതോളം കേസുകള്‍ ഒത്തുതീര്‍പ്പാക്കി ഇപ്പോള്‍ പതിനായിരം രൂപയാണ് അദ്ദേഹം അടച്ചിരിക്കുന്നത്. അതിനിടെ, എളുമലൈയുടെ സുസുക്കി ആക്സസ് സ്‌കൂട്ടറും പൊലീസ് പിടിച്ചെടുത്തു.50 -ലധികം ട്രാഫിക് നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള ആളുകളെ കുറിച്ച് അന്വേഷണം നടത്തുകയായിരുന്നു ബംഗളൂരു പൊലീസ്. ഇതിനിടയിലാണ് എളുമലൈയുടെ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്.
ALSO READ: മണ്ഡലപൂജ; ശബരിമലയില്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി പൊലീസ്
ട്രാഫിക് ഫൈന്‍ പേയ്മെന്റ് ഡിജിറ്റലാക്കിയ ശേഷം 50 -ലധികം തവണ നിയമം ലംഘിക്കുന്ന വാഹനങ്ങളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. തന്റെ വീടിന്റെ അടുത്തായി സ്ഥാപിച്ചിട്ടുള്ള ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം ക്യാമറകളെക്കുറിച്ച് എളുമലൈക്ക് അറിയില്ലായിരുന്നു. അദ്ദേഹവും മകനും കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തിനിടയില്‍ അനേകം തവണ ഹെല്‍മെറ്റ് ധരിക്കാതെ ഇതുവഴി കടന്നു പോയിട്ടുണ്ട്. ഇതെല്ലാം കൂട്ടിയാണ് അദ്ദേഹത്തിന്റെ പേരില്‍ ഇത്രയധികം ട്രാഫിക് നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here