തെരഞ്ഞെടുപ്പിലെ സ്ഥിരം ട്രെന്റുകള്‍ മാറ്റിപിടിച്ചിരിക്കുകയാണ് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി. സിനിമാ താരങ്ങള്‍, സെലിബ്രിറ്റികള്‍, ഇന്‍ഫ്‌ളുവന്‍സേഴ്‌സ് എന്നിവരെ ഒഴിവാക്കി സാധാരണക്കാരെ താര പ്രചാരകരാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇത്തരത്തിലൊരു മാറ്റം. സാധാരണക്കാരായ പന്തലനേനി ശിവപ്രസാദ്, കാതാരി ജഗദീഷ്, അനന്ദലക്ഷ്മി, സെയ്ദ് അന്‍വര്‍, ചല്ല ഈശ്വരി എന്നീ പേരുകള്‍ ആര്‍ക്കും പരിചിതമല്ല. സാധാരണക്കാരില്‍ സാധാരണക്കാരായ ഇവരെയാണ് താരപ്രചാരകരാക്കിയിരിക്കുന്നത്. ആന്ധ്പ്രദേശ് മുഖ്യമന്ത്രിയും വൈഎസ്ആര്‍സിപി പ്രസിഡന്റുമായ ജഗന്‍ മോഹന്‍ റെഡ്ഢിയാണ് ചരിത്രപരമായ തീരുമാനം കൈക്കൊണ്ടതെന്ന് പാര്‍ട്ടിയുടെ പ്രസ്താവനയില്‍ പറയുന്നു.
ALSO READ: രാഘവ് ചദ്ദയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടിട്ടുണ്ടാവാം; സൗരഭ് ഭരദ്വാജ്
12 സാധാരണക്കാരുടെ പട്ടികയാണ് വൈഎസ്ആര്‍സിപിയുടെ താര പ്രചാരകരായി ഇലക്ഷന്‍ കമ്മിഷന് സമര്‍പ്പിച്ചത്. സംസ്ഥാനത്തെ അഞ്ച് കോടി ജനങ്ങളെ ഇവര്‍ പ്രതിനിധീകരിക്കുമെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്.
വൈഎസ്ആര്‍സിപി വിശ്വസിക്കുന്നത് സംസ്ഥാനത്തെ ഓരോ വ്യക്തിയും താര പ്രചാരകരാണെന്നാണ്. രണ്ടാംതവണയും അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന വൈഎസ്ആര്‍സിപിയുടെ പ്രവര്‍ത്തനങ്ങള്‍ താഴെതട്ടിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
12 താരപ്രചാരകരില്‍ നാലുപേര്‍ വീട്ടമ്മമാരാണ്, 2 പേര്‍ കര്‍ഷകര്‍, ഒരു ഓട്ടോ ഡ്രൈവര്‍, ഒരു തയ്യല്‍തൊഴിലാളി, മറ്റ് നാല് പേര്‍ മു്ന്‍ സര്‍ക്കാര്‍ വോളന്റിയര്‍മാര്‍ എന്നിവരാണ്. മുമ്പ് പ്രചരണത്തിനിടയില്‍ സാധാരണക്കാരാണ് താരപ്രചാരകരെന്ന് സൂചിപ്പിച്ച മുഖ്യമന്ത്രി, ഓരോ വീടുകളിലുമെത്തി സര്‍ക്കാര്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു.
175 അംഗ നിയമസഭ, 25 സോക്‌സഭാ സീറ്റുകള്‍ എന്നിവയിലേക്ക് മെയ് 13നാണ് ആന്ധ്രയില്‍ വോട്ടെടുപ്പ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here