വര്‍ഗീയ അധിക്ഷേപം; അധ്യാപികയ്ക്കെതിരെ വിദ്യാര്‍ഥികള്‍

വിദ്യാര്‍ഥികളെ വര്‍ഗീയമായി അധിക്ഷേപിച് അദ്ധ്യാപിക. ഡല്‍ഹി ഗാന്ധി നഗര്‍ സര്‍ക്കാര്‍ സര്‍വോദയ ബാല വിദ്യാലയത്തിലാണ് സംഭവം. രാജ്യം വിഭജിക്കപ്പെട്ട സമയത്തു നിങ്ങളുടെ കുടുംബം എന്തുകൊണ്ടാണ് പാകിസ്ഥാനിലേക്ക് പോകാതിരുന്നതെന്ന് ചോദിച്ചായിരുന്നു ആക്ഷേപം. അധ്യാപികയായ ഹേമ ഗുലാത്തിക്കെതിരെയാണ് ആരോപണം.

Also Read: ഇമ്രാന്‍ ഖാന് ആശ്വാസം, തടവ് ശിക്ഷ മരവിപ്പിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി

നാല് വിദ്യാര്‍ഥികളാണ് അധ്യാപികയ്ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. രാജ്യം വിഭജിക്കപ്പെട്ട സമയത്തു നിങ്ങള്‍ എന്തുകൊണ്ടാണ് പാകിസ്താനിലേക്ക് പോകാതിരുന്നതെന്നും രാജ്യത്തിന് സ്വാതന്ത്രം നേടിത്തന്നതില്‍ നിങ്ങള്‍ക്കൊരു പങ്കുമില്ലെന്നുമാണ് അദ്ധ്യാപിക പറഞ്ഞത്. അധ്യാപകരെ പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ മാതാപിതാക്കളും മുന്നോട്ട് വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News