വടകരയിൽ ഷാഫി പറമ്പിലിനായി വർഗീയ പ്രചരണവുമായി യു ഡി എഫ്

വടകരയിൽ ഷാഫി പറമ്പിലിനായി വർഗീയ പ്രചരണവുമായി യു ഡി എഫ്. ‘ഷാഫി 5 നേരം നിസ്ക്കരിക്കുന്ന ദീനിയായ ചെറുപ്പക്കാരൻ, മറ്റേതോ കാഫിറായ സ്ത്രീക്ക് വോട്ട് നൽകരുത്’ എന്നിങ്ങനെയുള്ള സന്ദേശങ്ങളാണ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി പുറത്തുവരുന്നത്. വർഗ്ഗീയ ധ്രുവീകരണവും സാമുദായിക സ്‌പർദയും ലക്ഷ്യം വച്ച് നവമാധ്യമങ്ങളിൽ മത-വർഗ്ഗീയത പ്രചരിപ്പിക്കുകയാണ് വടകരയിൽ യുഡിഎഫ്.

Also Read: കശുവണ്ടി മേഖലയുടെ തകർച്ചയിൽ കൊല്ലം എംപി എൻ കെ പ്രേമചന്ദ്രനും പങ്ക്; വെളിപ്പെടുത്തലുമായി ആർഎസ്പി നേതാവ്

എം.എസ്.എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറിയും യൂത്ത് ലീഗ് തിരുവള്ളൂർ ടൗൺ സെക്രട്ടറിയുമായ മുഹമ്മദ് കാസിമാണ് വർഗ്ഗീയ ധ്രുവീകരണം ഉദ്ദേശിച്ചുള്ള പോസ്റ്റർ വ്യാപകമായി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ഷാഫി 5 നേരം നിസ്ക്‌കരിക്കുന്ന ദീനിയായ ചെറുപ്പക്കാരനാണ്, മറ്റേതോ കാഫിറായ സ്ത്രീ സ്ഥാനാർത്ഥി. ആർക്കാണ് നമ്മൾ വോട്ട് ചെയ്യേണ്ടത്. നമ്മളിൽപ്പെട്ടവനല്ലേ, ചിന്തിച്ചുവോട്ട് ചെയ്യൂ.” എന്നാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പടം വെച്ച പോസ്റ്ററിലെ വാചകങ്ങൾ.

Also Read: ‘മുസ്‌ലിങ്ങളെ രണ്ടാംതരം പൗരന്മാരാക്കാന്‍ ശ്രമിക്കുമ്പോൾ പ്രതിരോധം തീർത്തത് പിണറായി’; ഡോ. ബഹാവുദ്ദീനെ ഓര്‍മിപ്പിച്ച് കെടി ജലീല്‍

സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നതിന് വേണ്ടിയാണ് മുഹമ്മദ് കാസിം ശ്രമിക്കുന്നതെന്ന് കാണിച്ച് എൽഡിഎഫ് റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകി. ഇന്ന് പെരുമാറ്റചട്ട ലംഘനമാണ്. മത-വർഗ്ഗീയതയെ പ്രോത്സാഹിപ്പിച്ച് വോട്ടർമാരെ തെറ്റായ നിലയിൽ സ്വാധീനിക്കാനാണ് യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി അവരുടെ തീരുമാനമനുസരിച്ച് ഇത്തരം പോസ്റ്ററുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നതെന്നും എൽഡിഎഫ് നൽകിയ പരാതിയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News