രാജസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷം, 51 പേര്‍ അറസ്റ്റില്‍, കര്‍ഫ്യു

രാജസ്ഥാനിലെ ജോദ്പൂരില്‍ വെള്ളിയാഴ്ച രാത്രിയിലുണ്ടായ വര്‍ഗീയ സംഘര്‍ഷവുമായി
ബന്ധപ്പെട്ട് 51 പേരെ അറസ്റ്റ് ചെയ്തു. രണ്ടു മതവിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ തമ്മിലാണ് സൂര്‍സാഗറില്‍ പ്രശ്‌നമുണ്ടായത്. രാജാറാം സര്‍ക്കിളിന് സമീപം ഈദ്ഗാഹിന് രണ്ട് ഗേറ്റുകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെടാന്‍ കാരണം.

ALSO READ:  “എറണാകുളം കെഎസ്ആർടിസി ബസ്സ് സ്റ്റാൻ്റിലെ വെള്ളക്കെട്ട്; പരിഹാര നടപടികൾ ഉടൻ സ്വീകരിക്കും…”: മന്ത്രി കെബി ഗണേഷ് കുമാർ

പ്രാദേശികരായ പതിനഞ്ചോളം പേര്‍ മറ്റൊരു വിഭാഗത്തിന് നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് സമീപത്തുള്ള ഒരു കട കത്തിച്ചു. രണ്ടു കാറുകളും തകര്‍ത്തിട്ടുണ്ട്. മുന്‍സിപ്പാലിറ്റിയുടെ നിയമങ്ങള്‍ ലംഘിച്ചു കൊണ്ട് ഈദ്ഗാഹുമായി ബന്ധപ്പെട്ട് രണ്ട് ഗേറ്റുകള്‍ സ്ഥാപിച്ചെന്ന ആരോപണം ഉയര്‍ന്നതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

ALSO READ:  ‘വീണ്ടും ബിഹാറിൽ പാലം തകർന്ന് വീണു, ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ സംഭവം’, കല്ല് തന്നല്ലേ കൽക്കണ്ടം കൊണ്ടൊന്നുമല്ലല്ലോ നിർമിച്ചതെന്ന് വിമർശനം: വീഡിയോ

കലാപത്തിന്റെ പശ്ചാത്തലത്തില്‍ ജോദ്പൂരിലെ അഞ്ചോളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതാപ് നഗര്‍, പ്രതാപ് നഗര്‍ സാധാര്‍, ദേവ്‌നഗര്‍, രാജീവ് ഗാന്ധി നഗര്‍, സൂര്‍സാഗര്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യു. പ്രദേശത്ത് ഇനിയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്ന് രാജസ്ഥാന്‍ മന്ത്രി ജോഗാറാം പട്ടേല്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News