‘വർഗീയ വിഷം തുപ്പി ഏഷ്യാനെറ്റ് സുവർണ്ണ ചാനൽ’, തെറ്റിദ്ധരിപ്പിക്കുന്ന ജനസംഖ്യാ കണക്കിൽ ഹിന്ദുക്കൾക്ക് ഇന്ത്യയുടേയും മുസ്‌ലിങ്ങൾക്ക് പാകിസ്ഥാന്റെയും ചിഹ്നം

പ്രധാനമന്ത്രിയുടെ ഉപദേശക സമിതി പുറത്തുവിട്ട ഇന്ത്യയിലെ 1990-2015 കാലഘട്ടം വരെയുള്ള ജനസംഖ്യ കണക്ക് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. കോൺഗ്രസ് ഭരണ കാലത്ത് രാജ്യത്ത് ഹിന്ദുക്കൾ കുറഞ്ഞെന്നും തുടർന്ന് വന്ന മോദി ഭരണത്തിൽ മാത്രമാണ് ഹിന്ദുക്കൾക്ക് രക്ഷയെന്നും കാണിക്കുന്ന സർവേയായിരുന്നു പുറത്തുവിട്ടത്. ഇത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. വർഗീയ പരാമർശങ്ങൾക്ക് പുറമെ തെരഞ്ഞെടുപ്പിൽ ഹിന്ദു വോട്ടുകൾ നേടാനുള്ള മോദിയുടെ മറ്റൊരു തന്ത്രമായിരുന്നു ഈ റിപ്പോർട്ട്.

ALSO READ: ഒത്തില്ല… വിശ്വാസികളെ ചൂണ്ടയിട്ട് പിടിക്കാൻ ‘ജയ് ഗണേഷ്’ എന്ന് പേരിട്ടു, കിട്ടിയത് വെറും മുടക്ക് മുതൽ മാത്രം; ബോക്സോഫീസിൽ ദയനീയ പരാജയം

ഇതേ വർഗീയത ഏറ്റു പിടിച്ചുകൊണ്ടാണ് ഇപ്പോൾ ഏഷ്യാനെറ്റിന്റെ സുവർണ്ണ ന്യൂസും രംഗത്തെത്തിയിരിക്കുന്നത്. ഈ വാർത്ത ബ്രേക്കിംഗ് ആയി നൽകിയ സുവർണ്ണ ചാനൽ ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യ കണക്കുകള്‍ കാണിക്കുമ്പോള്‍ പാകിസ്ഥാൻ പതാകയും ഹിന്ദു ജനസംഖ്യ കണക്കുകള്‍ കാണിച്ചപ്പോള്‍ ഇന്ത്യന്‍ പതാകയുമാണ് കാണിച്ചത്. ചാനലിന്റെ സംഘപരിവാർ ബിജെപി വിധേയത്വമാണ് ഇതിലൂടെ വ്യക്തമായതെന്ന് സമൂഹ മാധ്യമങ്ങളും മറ്റും വിമർശിച്ചു.

ALSO READ: ‘വനിതാ ഡോക്ടർക്കൊപ്പം ഹോട്ടൽ മുറിയിൽ രണ്ട് യുവാക്കൾ’, സംശയരോഗിയായ ഭർത്താവും കുടുംബവും സ്ഥലത്തെത്തി യുവതിയെ വലിച്ചിഴച്ചു ക്രൂര മർദനം: വീഡിയോ

അതേസമയം, നോതാക്കളുടെ മതവിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് പുറമേ കേന്ദ്രസര്‍ക്കാര്‍ സംവിധാനങ്ങളെയും വർഗീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ റിപ്പോർട്ട്. സീ ന്യൂസ് അടക്കമുള്ള ഗോദി മീഡിയകൾ നയം മാറ്റിയ സാഹചര്യത്തിലായിരിക്കാം വർഗീയത ആളിക്കത്തിക്കുന്ന ഹിന്ദു വികാരം ഉണർത്തുന്ന തരത്തിലുള്ള റിപ്പോർട്ട് സർക്കാർ സംവിധാനം തന്നെ പുറത്തുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here