ഹരിയാനയില്‍ വർഗീയ കലാപം വ്യാപിക്കുന്നു; രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ഹരിയാനയില്‍ നൂഹ് ജില്ലയില്‍ നിന്നും മറ്റിടങ്ങളിലേക്കും വര്‍ഗ്ഗീയ കലാപം വ്യാപിക്കുന്നു. സമീപ ജില്ലയായ ഗുരുഗ്രാം, പല്‍വാല്‍, ഫരീദാബാദ്, ഗുര്‍ഗൗണ്‍ തുടങ്ങിയ മേഖലയിലും സംഘര്‍ഷം ആളിക്കത്തുകയാണ്. ഇതുവരെ രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. വാഹനങ്ങള്‍ കൂട്ടത്തോടെ അഗ്നിക്കിരയാക്കി.

also read; ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവ്: 4463 റെക്കോര്‍ഡ് പരിശോധന

ഭക്ഷണശാലകളും കടകളും തീവെച്ച് നശിപ്പിക്കുകയാണ്. മതപരമായ മുദ്രാവാക്യം വിളിച്ചാണ് അക്രമികള്‍ കലാപം അഴിച്ചുവിടുന്നത്. സംഘപരിവാര്‍ സംഘടനകളായ ബജ്‌റംഗദളും വിഎച്ച്പിയും സംഘടിപ്പിച്ച ബ്രിജ്മണ്ഡല്‍ ജലാഭിഷേക് യാത്രയെത്തുടര്‍ന്നാണ് ഹരിയാനയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കലാപം അവസാനിപ്പിക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

also read; മണിപ്പൂരിലേത് പോലെ കേരളത്തിലും വർഗ്ഗീയ കലാപം സൃഷ്ടിക്കാൻ സംഘപരിവാർ ശ്രമിച്ചു; വി കെ സനോജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News