സ്ഥിതി അതീവ ഗുരുതരം; ഗാസയിലെ അല്‍-ശിഫ ആശുപത്രിയിലെ ജീവനക്കാരുമായുള്ള ബന്ധം നഷ്ടമായെന്ന് റിപ്പോര്‍ട്ട്

ഗാസയിലെ അല്‍-ശിഫ ആശുപത്രിയിലെ ജീവനക്കാരുമായുള്ള ബന്ധം നഷ്ടമായെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഗാസ ഹോസ്പിറ്റല്‍സ് മുഹമ്മദ് സകൂത്. അല്‍-ശിഫയിലെ തെക്ക് ഭാഗത്തുള്ള കവാടത്തിലൂടെയാണ് ഇസ്രായേല്‍ വാഹനങ്ങളും ടാങ്കുകളും ആശുപത്രിയില്‍ പ്രവേശിച്ചതെന്നും മുഹമ്മദ് സകൂത് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read : നവകേരളസദസ്സിലേക്ക് 140 മണ്ഡലത്തിലും ജനം ഒഴുകിയെത്തും: ഇ പി ജയരാജന്‍

തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ് നഗരത്തിലുള്ള അദ്ദേഹം അല്‍-ശിഫയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണെന്നും റെഡ് ക്രോസും യു.എന്‍.ആര്‍.ഡബ്ല്യു അധികൃതരും ഉടന്‍ ആശുപത്രിയില്‍ നിന്ന് 650 രോഗികളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

Also Read : പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച് ‘സോനാ മ്പര്‍ വണ്‍’

രോഗികളെ ടെന്റുകളിലോ അടുത്തുള്ള യുറോപ്യന്‍ ഹോസ്പിറ്റലിന് സമീപത്തുള്ള സ്‌കൂളിലോ മാറ്റാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ യുറോപ്യന്‍ ഹോസ്പിറ്റലില്‍ 100 രോഗികളെ മാത്രമേ പ്രവേശിപ്പിക്കാന്‍ സാധിക്കു. പരിക്കേറ്റ് ചികിത്സയിലുള്ള രോഗികളെ എത്രയും പെട്ടെന്ന് ഈജിപ്തിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News