കമ്മ്യുണിസ്റ്റ് നേതാവ് എ.എസ്.എൻ നമ്പീശന്റെ ഭാര്യ ദേവകി നമ്പീശൻ അന്തരിച്ചു

അന്തരിച്ച കമ്മ്യുണിസ്റ്റ് നേതാവ് എഎസ്എൻ നമ്പീശന്റെ ഭാര്യയും പ്രസിദ്ധമായ മണിമലർക്കാവ് മാറു മറക്കൽ സമര പോരാളിയുമായ ദേവകി നമ്പീശൻ (89) അന്തരിച്ചു. തൃശൂർ പൂത്തോളിൽ മകൾ ആര്യാദേവിയുടെ വീട്ടിലായിരുന്നു അന്ത്യം. സമരചരിത്ര ഭൂമികയില്‍ സ്ത്രീകളുടെ മാറു മറയ്ക്കാനുള്ള അവകാശ പോരാട്ടത്തിലെ വീറുറ്റ അധ്യായമാണ് വേലൂര്‍ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരം. 1956ലെ അരിപ്പറ താലത്തിനിടയിൽ നടന്ന മാറുമറയ്ക്കൽ സമരത്തിൽ വനിതകൾക്ക് ധൈര്യവും ആവേശവും പകർന്നത് ദേവകി നമ്പീശൻ ആയിരുന്നു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10മണിക്ക് വേലൂർ പഞ്ചായത്തിലെ വെള്ളാട്ടാഞ്ഞൂരിൽ നടക്കും.

Also Read: ആയക്കാട്ടിൽ എ ഐ ക്യാമറ തകർത്ത സംഭവം; ഒരാൾ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News