മുനമ്പം ഭൂമി വിഷയത്തിൽ, മുസ്ലീം ലീഗിൻ്റെ ഒളിച്ചുകളി കച്ചവട താൽപ്പര്യത്തിൻ്റെ ഭാഗമെന്ന് വിമർശനം ഉയരുന്നു. വഖഫ് ഭൂമി സംരക്ഷണത്തിൽ ലീഗ് നേതൃത്വം മൗനത്തിലായതാണ് സംശയം വർധിപ്പിക്കുന്നത്. മുനമ്പത്തെ റിസോർട്ട്, ബാർ മുതലാളിമാർക്ക് വേണ്ടിയാണ് മുസ്ലീംലീഗ് നിലകൊളളുന്നതെന്ന് നാഷണൽ ലീഗ് ഓർഗനൈസിംഗ് സെക്രട്ടറി എൻകെ അബ്ദുൾ അസീസ് പറഞ്ഞു. മുനമ്പം വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞ് മാറുന്ന മുസ്ലീം ലീഗിനെതിര സമുദായ സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്.
Also Read; മുണ്ടക്കൈ – ചൂരല്‍മല ദുരന്തം; കേന്ദ്രസഹായം വൈകുന്നതിനെതിരെ വയനാട്ടില്‍ വന്‍ പ്രതിഷേധം
ഇരു സുന്നി സംഘടനയും ഭൂമി വഖഫാണെന്ന നിലപാടിലാണ്. ഭൂമി വഖഫാണെന്ന് നിയമസഭയിൽ സബ്മിഷൻ വരെ അവതരിപ്പിച്ച ലീഗ്, നിലവിലെ സാഹചര്യത്തിൽ, സംസ്ഥാന സർക്കാരിലും വഖഫ് ബോർഡിലും ചാരി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. മുനമ്പത്തെ വിവാദ ഭൂമി വഖഫ് ഭൂമിയായി രജിസ്‌റ്റർചെയ്‌തത് മുസ്ലിംലീഗ് നേതാവ് റഷീദലി തങ്ങൾ ചെയർമാനായ വഖഫ് ബോർഡ് ആയിരുന്നു.
Also Read; കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ദില്ലി ചലോ മാർച്ചിനൊരുങ്ങി കർഷക സംഘടകൾ
കക്ഷികൾക്ക് നോട്ടീസ് അയച്ചതും ഇതേ ബോർഡ് തീരുമാന പ്രകാരം. കപടമായ സമുദായ സ്നേഹം പറഞ്ഞ് മുനമ്പത്തെ റിസോർട്ട്, ബാർ മുതലാളിമാർക്ക് വേണ്ടിയാണ് ലീഗ് പ്രവർത്തിക്കുന്നതെന്ന് നാഷണൽ ലീഗ് ഓർഗനൈസിംഗ് സെക്രട്ടറി എൻകെ അബ്ദുൾ അസീസ് പറഞ്ഞു. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് വാദിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനെ എതിർക്കാനും ലീഗിന് ആവുന്നില്ല. വിഷയം യുഡിഎഫ് ചർച്ച ചെയ്തിട്ടില്ലെന്ന് പറഞ്ഞ് ഒഴിയുകയാണ് ലീഗ് നേതൃത്വം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here