ഈ വർഷം കഴിയാൻ ഇനി അവശേഷിക്കുന്നത് വെറും നാല് മാസം. ആ നാല് മാസത്തിനിടയിൽ പത്ത് എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി കാർ കമ്പനികൾ. മുന്‍നിര ബ്രാന്‍ഡുകളായ ഹ്യുണ്ടായി, ടാറ്റ, മഹീന്ദ്ര, കിയ, എംജി, നിസാന്‍, ഔഡി, മെര്‍സിഡീസ് ബെന്‍സ് എന്നിവ ഈ വർഷം അവസാനത്തോടെ പത്ത് എസ്യുവികൾ അവതരിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇപ്പോൾ ടാറ്റ മോട്ടോഴ്സിന്റെ കർവ് ഇവി പുറത്തിറക്കിയത്. അതൊരു നല്ല തുടക്കമായാണ് വാഹനപ്രേമികൾ കാണുന്നത്.
Also Read: ചില ആഹാരങ്ങൾ കഴിക്കാൻ വല്ലാത്ത കൊതിയാണോ…? കാരണം ഇതാകാം
അല്‍കസാര്‍ ഫെയ്സ്ലിഫ്റ്റ് എന്ന മോഡലാണ് ഹ്യൂണ്ടായ് പുറത്തിറക്കാൻ പോകുന്നത്. സെപ്റ്റംബർ ആദ്യവാരം ഈ മോഡലിന്റെ വില പ്രഖ്യാപിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. എംജി അവരുടെ മൂന്നാമത്തെ ഫുള്‍ ഇലക്ട്രിക് കാറും സെപ്റ്റംബർ ആദ്യം പുറത്തിറക്കും. മെഴ്സിഡസിന്റെ ഇ ക്യൂ എസ് ആണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന എസ്‌യുവി. ജര്‍മന്‍ ലക്ഷ്വറി ബ്രാന്‍ഡായ ഔഡിയും പുത്തന്‍ കാര്‍ വിപണിയിലെത്തിക്കാന്‍ പോകുന്നുണ്ട്. പ്രീമിയം പ്ലാറ്റ്‌ഫോം ഇലക്ട്രിക്കില്‍ (പിപിഇ) അടുത്ത മാസം Q6 ഇ-ട്രോണ്‍ അവതരിപ്പിക്കാനാണ് ഔഡിയുടെ പദ്ധതി.
Also Read: ഇനി കൂടുതൽ പണം നൽകണം… പ്രീമിയം നിരക്ക് വർധിപ്പിച്ച് യൂട്യൂബ്
കിയയുടെ ഇ വി 9 ഒക്ടോബർ ആദ്യവാരം പുറത്തിറങ്ങും. ഇ വി 6 നു ശേഷം വണ്ടിപ്രേമികൾ കാത്തിരിക്കുന്ന ഒരു മോഡൽ കൂടിയാണിത്. ടാറ്റയില്‍ നിന്ന് ഈ വര്‍ഷം വരാന്‍ പോകുന്ന മറ്റൊരു മോഡലാണ് ടാറ്റ നെക്സോണ്‍ സിഎന്‍ജി. സിഎൻജി വാഹനങ്ങളുടെ കൂട്ടത്തിൽ ഒരു മുതൽക്കൂട്ട് തന്നെയാകും ഈ മോഡലെന്നതിന് സംശയം വേണ്ട. നിസാന്‍ ഇന്ത്യയില്‍ വില്‍ക്കുന്ന രണ്ട് കാറുകളില്‍ ഒന്നാണ് മാഗ്നൈറ്റ്. അതിന്റെ അപ്ഡേറ്റഡ് വേർഷൻ ഈ വർഷം അവസാനം തന്നെ പ്രതീക്ഷിക്കാം. മഹിന്ദ്ര XUV 3XO-യുടെ ഇലക്ട്രിക്ക് പതിപ്പും പുറത്തിറങ്ങാനിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here