ജെന്‍ സീയില്‍പ്പെടുന്ന യുവാക്കളെ ജോലിക്ക് വേണ്ട, അവര്‍ക്ക് ഇത്തരം പ്രശ്‌നങ്ങളുണ്ട്; വൈറലായി യുവതിയുടെ കുറിപ്പ്

generation Z

ജെന്‍ സീയില്‍ പെടുന്ന യുവാക്കളെ ജോലിക്ക് വേണ്ടെന്ന കുറിപ്പുമായി യുവതി. 1997 നും 2012 നും ഇടയില്‍ ജനിച്ചവരാണ് ജനറേഷന്‍ Z, ജെന്‍ സീ എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നത്. ഇത്തരം യുവാക്കളെ കുറിച്ചുള്ള ഒരു യുവതിയുടെ സോഷ്യല്‍ മീഡിയാ പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്.

ഹര്‍ണിദ് കൗര്‍ എന്ന യുവതിയാണ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടിരിക്കുന്നത്. എന്നാല്‍ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഈ പോസ്റ്റിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

Also Read : http://വിവാഹത്തിനിടെ വരന്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ പോകുന്നു, ഒടുവില്‍ നോക്കിയപ്പോള്‍ കള്ളത്തരം പുറത്ത്; ക്ലൈമാക്‌സില്‍ കല്ല്യാണം മുടങ്ങി

എന്റെ സുഹൃത്തുക്കളില്‍ പലരും ഇപ്പോള്‍ ജെന്‍ ദ -നെ ജോലിക്കെടുക്കാറില്ല. അത് അവര്‍ സ്മാര്‍ട്ടല്ലാത്തതുകൊണ്ടോ, ജോലിയില്‍ നല്ലവരല്ലാത്തത് കൊണ്ടോ അല്ല. അവര്‍ പരുഷസ്വഭാവമുള്ളവരും കൂടെ ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവരും ആയതുകൊണ്ടാണ് എന്നാണ് യുവതി പറയുന്നത്. മാത്രമല്ല, മറ്റ് സഹപ്രവര്‍ത്തകരോട് എങ്ങനെ പെരുമാറണമെന്ന് അവര്‍ക്ക് അറിയില്ല എന്നും യുവതി എഴുതുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News