ടാറ്റയുടെ കാറുകൾക്ക് ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ച് കമ്പനി

ടാറ്റയുടെ കാറുകൾക്ക് ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ച് കമ്പനി.നെക്സോൺ ഇലക്ട്രിക് എസ്‌യുവിക്ക് 50,000 രൂപ വരെ ഓഫർ പ്രഖ്യാപിച്ചു. ടിയാഗോ ഇവിക്ക് 65,000 രൂപ വരെ ഓഫർ ഉണ്ട്. ഏറ്റവും പുതിയ പഞ്ച് ഇവിക്കും കിടിലൻ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ടാറ്റ മോട്ടോർസ്.

സെപ്റ്റംബറിൽ അവതരിപ്പിച്ച ഫെയ്‌സ്‌ലിഫ്റ്റിന് ശേഷം നിർമിച്ച 2023 നെക്‌സോൺ ഇവി വാങ്ങുന്നവർക്ക് 50,000 രൂപ ‘ഗ്രീൻ ബോണസ്’ ആയി ടാറ്റ നൽകും. ഇത് നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ടാണ്. നെക്സോൺ ഇവിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില 14.49 ലക്ഷം മുതൽ 19.29 ലക്ഷം രൂപ വരെയാണ്.

ALSO READ: അബ്ദുള്‍ റഹീമിനായി ബോബി ചെമ്മണ്ണൂര്‍ ഒരു കോടി രൂപ കൈമാറി
ടിയാഗോ ഇവിയുടെ 2023 മോഡലുകൾ വാങ്ങുന്നവർക്ക് 50,000 രൂപ ‘ഗ്രീൻ ബോണസും’ 15,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ഉൾപ്പെടെ 65,000 രൂപയോളം ലാഭിക്കാം. ഏറ്റവും പുതിയ 2024 മോഡലുകൾ മതിയെങ്കിൽ 35,000 രൂപ വരെ ഡിസ്കൗണ്ട് ഉണ്ട്. ഇതിൽ 20,000 രൂപ ഗ്രീൻ ബോണസും 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസുമുണ്ട്.

രണ്ട് MR ട്രിമ്മുകളിലെ XE, XT മോഡലുകൾക്ക് 20,000 രൂപ വരെ ഗ്രീൻ ബോണസും 10,000 രൂപ എസ്ചേഞ്ച് ആനുകൂല്യങ്ങളും ഏപ്രിൽ മാസം ലഭിക്കും.നിലവിൽ ടിയാഗോ ഇവിക്ക് 7.99 ലക്ഷം മുതൽ 11.89 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. 50,000 രൂപ വരെയുള്ള ഓഫറാണ് പഞ്ച് ഇവിക്ക്.

ALSO READ:വിനോദ വിജ്ഞാന യാത്രകള്‍ ഒരു കുടക്കീഴില്‍; അക്ബര്‍ ഗ്രൂപ്പിന്റെ പുതിയ ഓഫീസ് കോഴിക്കോട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News