എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാർക്ക് എതിരെ നടപടിയുമായി കമ്പനി.ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചു വിടൽ നോട്ടീസ് നൽകിയിരിക്കുകയാണ്. 25ജീവനക്കാർക്ക് ആണ് നോട്ടീസ് നൽകിയത്എയർ ഇന്ത്യ .
ALSO READ: കരിപ്പൂരിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി
സമരം ചെയ്ത ക്യാബിൻ ക്രൂ ജീവനക്കാരിൽ ചിലരെ പിരിച്ചുവിട്ടു. ഫ്ലൈറ്റ് സർവീസുകളെ ബാധിക്കണമെന്ന പൊതു ഉദ്ദേശത്തോടെ അവധി എടുത്തു. നടപടി പൊതുജനങ്ങളെയും കമ്പനിയുടെ സത്പേരിനെയും ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തിരിക്കുന്നത്. അടിയന്തരമായി പിരിച്ചുവിടുന്നുവെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
ഓരോ ദിവസത്തെയും 40 ഓളം സർവീസുകൾ റദ്ദാക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കണ്ണൂരിലേക്കുള്ള 7 സർവ്വീസുകളും റദ്ദാക്കിനെടുമ്പാശ്ശേരിയിൽ ഇതുവരെ 2 വിമാനങ്ങൾ റദ്ദാക്കിയത്.തിരുവനന്തപുരത്തുനിന്ന് മസ്കറ്റിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി.തിരുവനന്തപുരം ബാംഗ്ലൂർ എയർ ഇന്ത്യ ആഭ്യന്തര സർവീസും റദ്ദാക്കി.നെടുമ്പാശേരിയിൽ നിന്ന് വൈകിട്ട് 3 ന് കൊൽക്കത്തയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി .കണ്ണൂരിൽ നിന്നുള്ള നാല് സർവീസുകൾ റദ്ദാക്കി.
ALSO READ: കെ പി യോഹന്നാന് ആദരാഞ്ജലികൾ അറിയിച്ച് മന്ത്രി വി എൻ വാസവൻ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here