നിസാൻ ഫെയ്‌സ്‌ലിഫ്റ്റഡ് മാഗ്‌നൈറ്റ് ബുക്കിംഗ് ആരംഭിച്ച് കമ്പനി. നിരവധി സവിശേഷതകൾ ആണ് നിസാൻ മാഗ്‌നൈറ്റിൽ ഒരുക്കിയിരിക്കുന്നത്. . ഒക്ടോബർ അഞ്ച് മുതൽ കാറിന്റെ ഡെലിവറികൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. എസ്‌യുവിക്ക് പുതിയ അലോയ് വീലുകൾ . പിൻഭാഗത്ത്, മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് പുതുക്കിയ ടെയിൽ ലാമ്പുകളും ടെയിൽഗേറ്റും ബമ്പറും വരുമെന്നാണ് പ്രതീക്ഷ. പുതിയ കളർ ഓപ്ഷനുകളും ഉണ്ടാകും.
വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജർ, പ്രീമിയം ജെബിഎൽ സ്പീക്കറുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, പുഡിൽ ലാമ്പുകൾ എന്നിവയാണ് മാഗ്‌നൈറ്റിൻ്റെ സവിശേഷതകൾ. ഡാഷ്‌ബോർഡിനായി ഒരു പുതിയ കളർ തീം, ഒറ്റ പാളി ഇലക്ട്രിക് സൺറൂഫ് എന്നിവയും പ്രതീക്ഷിക്കാം ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം ഉണ്ടാകും. വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ ടോപ്പ്-സ്പെക്ക് വേരിയൻ്റുകളോടൊപ്പം നൽകാം.
ALSO READ: കാറിന്റെ ബ്രേക്ക് പോയാൽ പേടിക്കണ്ട ; ഹാൻഡ് ബ്രേക്ക് ഇങ്ങനെ ഉപയോഗിച്ചാൽ മതി
എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും 7 ഇഞ്ച് ടിഎഫ്‍ടി ഇൻസ്ട്രുമെൻ്റ് ഡിസ്‌പ്ലേയുമാണ് ഇതിനുള്ളത്. നിസാൻ കണക്ട് ആപ്പ് ഉപയോഗിച്ച്, കണക്റ്റുചെയ്‌ത 50-ലധികം കാർ ഫീച്ചറുകളിലേക്ക് ഉപയോക്താക്കൾക്ക് ആക്‌സസ് ഉണ്ട്.
2022-ലെ ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ ഇത് നാല് സ്റ്റാർ അഡൽറ്റ് സേഫ്റ്റി റേറ്റിംഗ് നേടി. മികച്ച സുരക്ഷാ കിറ്റ് മാഗ്‌നൈറ്റിൽ ലഭ്യമാണ്. ഡൈനാമിക് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസർ, ഓൾ റൗണ്ട് വ്യൂ മോണിറ്ററോട് കൂടിയ റിയർ ക്യാമറ പ്രൊജക്ഷൻ ഗൈഡ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയാണ് ഈ കാറിൻ്റെ പ്രത്യേകതകൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here