പാലക്കാട് പന്നിയങ്കരയിൽ ജുലൈ ഒന്നു മുതൽ പ്രദേശവാസികൾക്കും ടോൾ നൽകണമെന്ന് കമ്പിനി. ഇതിനെതിരെ പ്രദേശവാസികൾ പന്നിയങ്കര ടോൾപ്ലാസക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. സിപിഐഎമ്മും ഡി വൈ എഫ് ഐയും വരും ദിവസങ്ങളിൽ സമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്കും ടോൾ ജൂലൈ ഒന്നുമുതൽ ഏർപ്പെടുത്തുന്നതിലാണ് ടോൾ കമ്പിനിക്കെതിരെ പ്രതിഷേധം വ്യാപകമായിരിക്കുന്നത്. ടോൾപ്ലാസക്ക് സമീപത്തെ ആറ് പഞ്ചായത്തുകളിലെ പ്രദേശവാസികളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. ഇന്ന് രാവിലെ ടോൾപ്ലാസക്ക് മുൻപിൽ പന്തലാംപാടം ജനകീയ കൂട്ടായ്മ, കേരള വ്യാപാരി സംരക്ഷണ സമിതി, സ്കൂൾ ബസ് ഉടമ അസോസിയേഷൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
Also Read: അരവിന്ദ് കെജ്‍രിവാളിന് ജാമ്യം നൽകിയതിന് എതിരായ ഇഡി ഹർജിയിൽ ദില്ലി ഹൈ കോടതി ഇന്ന് വിധി പറഞ്ഞേക്കും
പ്രദേശവാസികൾക്കു ടോൾ ഏർപ്പെടുത്തിയാൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് ജനകീയ സമരവേദി ചെയർമാൻ ബോബൻ ജോർജ് പറഞ്ഞു. പ്രദേശവാസികളുടെ ടോൾ പിരിവിനെതിരെ ഡിവൈഎഫ്ഐ വടക്കഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 29, 30 തീയതികളിലും സമരം നടത്തും. സിപിഐഎം നേതൃത്വത്തിൽ ജൂലൈ ഒന്നിന് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here