കാട്ടാന ആക്രമണത്തിൽ മരിച്ച ബിജുവിൻറെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് പരിശോധിക്കും : ജില്ലാ കളക്ടർ

പത്തനംതിട്ട റാന്നി തുലാപ്പള്ളി പുളിയൻകുന്ന് മലയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ബിജുവിൻ്റെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം നൽകുന്നത് പരിശോധിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ പറഞ്ഞു. നഷ്ടപരിഹാരത്തിൻറെ ആദ്യ ഗഡു 10 ലക്ഷം രൂപ 24 മണിക്കൂറിനുള്ളിൽ കൈമാറും. ആശ്രിതർക്ക് സർക്കാർ ജോലി നൽകാൻ ശുപാർശ ചെയ്യുമെന്നും ഫെൻസിംഗ് നടത്താൻ വനംവകുപ്പുമായി ചർച്ച ചെയ്ത് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും കളക്‌ടർ അറിയിച്ചു.

ALSO READ: തണ്ണിമത്തന്റെ തോട് കളയരുത്, ഉച്ചയ്ക്ക് കിടിലന്‍ കറി റെഡി; ചോറുണ്ണാന്‍ മറ്റൊരു കറിയും വേണ്ട !

ഇന്ന് പുലർച്ചെ മൂന്നോടെയാണ് സംഭവം നടന്നത് . വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ട നടപടികൾക്കായി വിട്ടുനൽകില്ലെന്ന രീതിയിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടർന്ന് കളക്ടർ എത്തി.വീടിൻറെ മുറ്റത്ത് ആന കൃഷി നശിപ്പിക്കുന്ന ശബ്ദം കേട്ട് ആനയെ ഓടിക്കാൻ ഇറങ്ങിയതാണ് ബിജു. പിന്നീട് വീട്ടിൽ നിന്നും 50 മീറ്റർ അകലെയായി ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ALSO READ: കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News