ബസപകടത്തില്‍ പരുക്കേറ്റ ഇന്ത്യന്‍ യുവാവിന് 11.5 കോടി നഷ്ടപരിഹാരം

ദുബായില്‍ ഉണ്ടായ ബസപകടത്തില്‍ സാരമായി പരുക്കേറ്റ ഇന്ത്യന്‍ യുവാവിന് ഏകദേശം 11.5 കോടി രൂപ (50 ലക്ഷം ദിര്‍ഹം ) നല്‍കാന്‍ ഉത്തരവ്. മൂന്നര വര്‍ഷം മുമ്പുണ്ടായ അപകടത്തില്‍പ്പെട്ട യുവാവിനാണ് ദുബായ് കോടതി നഷ്ടപരിഹാരം വിധിച്ചത്. ഹൈദരാബാദ് സ്വദേശിയും റാസല്‍ഖൈമയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുമായിരുന്ന മുഹമ്മദ് ബൈഗ് മിര്‍സക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്. പരിക്കുകളുടെ ഗുരുതരാവസ്ഥയും ഫോറന്‍സിക് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും പരിഗണിച്ചാണ് ദുബൈ കോടതി നഷ്ടപരിഹാരത്തുക വിധിച്ചത്. തുക ബസിന്റെ ഇന്‍ഷുറന്‍സ് കമ്പനിയാണ് നല്‍കേണ്ടത്.

2019 ജൂണിലാണ് ഒമാനില്‍ നിന്ന് പുറപ്പെട്ട ബസ് ദുബായ് റാശിദിയയില്‍ അപകടത്തില്‍പ്പെട്ടത്. റാശിദിയ മെട്രോ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന എന്‍ട്രി പോയന്റിലെ ഹൈബാറില്‍ ബസിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ബസിന്റെ ഇടത് മുകള്‍ഭാഗം പൂര്‍ണമായും തകരുകയും 12 ഇന്ത്യക്കാരടക്കം 17 പേര്‍ മരിക്കുകയും ചെയ്തിരുന്നു. പെരുന്നാള്‍ ആഘോഷത്തിനിടെയുണ്ടായ അപകടം യുഎഇയിലെ തന്നെ വലിയ റോഡപകടങ്ങളിലൊന്നായിരുന്നു.

മുഹമ്മദ് ബൈഗ് മിര്‍സക്ക് അപകടം നടക്കുമ്പോള്‍ 20 വയസ്സായിരുന്നു. റമദാന്‍, ഈദ് അവധിക്കാലം ബന്ധുക്കളോടൊപ്പം ചെലവഴിക്കാന്‍ മസ്‌ക്കറ്റിലേക്ക് പോയി മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. രണ്ടര മാസത്തോളം ദുബായ് റാശിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മിര്‍സ 14 ദിവസത്തോളം അബോധവസ്ഥയില്‍ തന്നെയായിരുന്നു. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം നീണ്ട കാലം പുനരധിവാസ കേന്ദ്രത്തില്‍ ചികിത്സ തേടി. ഇതോടെ മിര്‍സയുടെ പഠനവും മറ്റും നിലച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News