ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കണം; റെയില്‍വേയ്ക്ക് കത്തെഴുതി മന്ത്രി വി അബ്ദുറഹിമാന്‍

റെയില്‍വേ ഭൂമിയിലെ കനാലില്‍ മാലിന്യം നീക്കുന്നതിനിടെ അപകടത്തില്‍ മരിച്ച ജോയിയുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ റെയില്‍വേയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് കത്തെഴുതുകയും ചെയ്തു. സംസ്ഥാനത്തെ റെയില്‍വേ ഭൂമികളിലുള്ള മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ഓടകള്‍ വൃത്തിയാക്കുന്നതിനും ഫലപ്രദമായ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യം ഉന്നയിച്ചു.

ALSO READ: മഴ ശക്തമാകുന്നു; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം റെയില്‍വേ ഭൂമിയിലെ കനാലില്‍ കാണാതായ ജോയിയുടെ മൃതദേഹം രണ്ടു ദിവസം കഴിഞ്ഞാണ് കണ്ടെത്താനായത്. വലിയതോതില്‍ മാലിന്യം അടിഞ്ഞു കൂടിയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കനാലിലൂടെ മുന്നോട്ടു നീങ്ങാന്‍ കഴിഞ്ഞിരുന്നില്ല. മഴക്കാലത്തെ കെടുതികള്‍ ഒഴിവാക്കാന്‍ മാലിന്യം നീക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ അധികൃതര്‍ റെയില്‍വേയ്ക്ക് നിരവധി തവണ കത്ത് നല്‍കിയതാണ്. എന്നാല്‍, മഴ തുടങ്ങിയ ശേഷം മാത്രമാണ് മാലിന്യം നീക്കാനുള്ള പ്രവൃത്തികള്‍ ആരംഭിച്ചത്. ഈ സമയം കനാലില്‍ മഴവെള്ളവും മറ്റും കെട്ടിക്കിടന്നതാണ് ജോയിയുടെ മരണത്തിലേക്ക് നയിച്ച അപകടത്തിനു കാരണം. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ റെയില്‍വേയുടെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികള്‍ ഉണ്ടാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ALSO READ: ‘എന്നെ കൊന്നാലും പറയൂല’, കാമുകിയോട് ഫോണിന്റെ പാസ്‍വേഡ് പറയാതിരിക്കാൻ യുവാവ് കടലിൽ ചാടി; സംഭവം ഫ്ലോറിഡയിൽ: വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News