വന്യജീവി ആക്രമണം; ആക്രമിക്കപ്പെടുന്നവർക്ക് ആവശ്യമായ നഷ്ടപരിഹാരം ഉറപ്പാക്കണം: സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്

വന്യജീവി ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്കും നാശനഷ്ടങ്ങൾ ഉണ്ടാവുന്നവർക്കും നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് ആവശ്യപ്പെട്ടു. മരണപ്പെട്ട ആളുകൾക്ക് കൊടുക്കുന്ന നഷ്ടപരിഹാരം ഒരേ പോലെ ആകണം. ചികിത്സ സഹായം വർധിപ്പിക്കണം. അക്രമകാരികളായി ആനകളെ ജനവാസ കേന്ദ്രത്തിൽ നിന്നും മാറ്റണം. പദ്ധതികളിലെ കാലതാമസം ഒഴിവാക്കണം. താൽക്കാലിക വാച്ചർമാരുടെ എണ്ണം വർദ്ധിപ്പിക്കണം. അതിൽ വനാതിർത്തി മേഖലയിലെ ചെറുപ്പക്കാർക്ക് അവസരം കൊടുക്കണം. വാച്ചർ മാർക്ക് നല്ല പ്രകാശം ഉള്ള ലൈറ്റുകൾ അടക്കം അനുവദിക്കണം. വളർത്തുമൃഗങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകുമ്പോഴും ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read: കേരളത്തിന് പ്രത്യേക പാക്കേജ് നൽകണം; വായ്പാ പരിധി കേസിൽ കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടി

ഇടുക്കി ജില്ലയിലെ വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് സർവ്വകക്ഷി യോഗം നടന്നു. വന്യജീവി ആക്രമണങ്ങൾ നേരിടുന്നതിനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളും അനുബന്ധകാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുത്തു. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഓൺലൈൻ ആയി യോഗത്തിൽ പങ്കെടുത്തു. ജില്ലയിലെ മറ്റ് ജനപ്രതിനിധികളും, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിരുന്നു. ജില്ലയിലെ വിവിധ മേഖലകളിൽ വർദ്ധിച്ചു വരുന്ന വന്യമൃഗ ശല്യം തടയുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ യോഗം ചർച്ച ചെയ്തു.

Also Read: പൗരത്വ ഭേദഗതിക്ക് പിന്നിലുള്ളത് ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ആർ എസ് എസ് അജണ്ട: ഇ പി ജയരാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News