വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ആദ്യഘട്ട നഷ്ടപരിഹാരമായ അഞ്ചുലക്ഷം തിങ്കളാഴ്ച നല്‍കും. കൂടാതെ ആശ്രിതന് ജോലിക്ക് ശുപാര്‍ശ നല്‍കുകയും ചെയ്യും. കടുവയെ പിടികൂടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് അനുമതി തേടി. വാകേരി മൂടക്കൊല്ലിയില്‍ പ്രജീഷ് ആണ് മരിച്ചത്. മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കടുവ ഭക്ഷിച്ച നിലയിലാണ്. ഉച്ചയോടെ പശുവിന് പുല്ലുവെട്ടാന്‍ പോയ പ്രജീഷ് തിരിച്ചെത്താത്തിനെത്തുടര്‍ന്ന് സഹോദരന്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ALSO READ: പി. ഗോവിന്ദപ്പിള്ള ദേശീയ പുരസ്‌കാരം അരുന്ധതി റോയിക്ക്
മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും 500 മീറ്റര്‍ ദൂരത്തിനുള്ളില്‍ വനപ്രദേശമാണ്. കടുവയുടെയും ആനയുടേയും നിരന്തരശല്യമുള്ള മേഖലയിലാണ് ദാരുണ സംഭവം. ഉച്ചയോടെ പുല്ലെരിയാന്‍ പോയ പ്രജീഷിനെ കാണാത്തതിനെ തുടര്‍ന്നാണ് കുടുംബം ഇദ്ദേഹത്തിനായി തിരച്ചില്‍ നടത്തിയത്. കടുവാഭീതിക്കും വന്യമൃഗശല്യങ്ങള്‍ക്കും ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്ത് പ്രതിഷേധിച്ചു. മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ ഡിഎഫ് ഒയെ അറിയിച്ചു. പിന്നീട് സ്ഥലം എംഎല്‍എ ഐസി ബാലകൃഷ്ണനും രാഷ്ട്രീയപ്പാര്‍ട്ടിനേതാക്കളും നാട്ടുകാരും ഡിഎഫ്ഒ ഷജ്‌ന കരീമുമായി ചര്‍ച്ചനടത്തി.
ALSO READ: ശബരിമല വെർച്വൽ ക്യൂ ബുക്കിംഗ് പരിധി കുറച്ചു
വയനാട്ടില്‍ ഈ വര്‍ഷം കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് രണ്ടുപേരാണ്. മാനന്തവാടി പുതുശ്ശേരിയിലെ കര്‍ഷകന്‍ ജനുവരിയില്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട് പിലാക്കാവിലും മീനങ്ങാടിയിലും കടുവാ ആക്രമണങ്ങളുണ്ടായി.ഇപ്പോള്‍ കടുവാ ആക്രമണമുണ്ടായ സ്ഥലത്തിന് സമീപത്ത് നിന്ന് മുന്‍പ് കടുവയെ പിടികൂടിയിരുന്നു. ഇവിടെയുള്ള ഏദന്‍ വാലി എസ്റ്റേറ്റില്‍ കടുവയുടെ സാന്നിദ്ധ്യം നേരത്തേ സ്ഥിരികരിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here