പ്രമുഖ നടന്‍മാര്‍ക്കെതിരായ പരാതികളില്‍ നിന്ന് പിന്‍മാറുന്നു: പരാതിക്കാരിയായ നടി

നടന്‍മാര്‍ക്കെതിരായ പീഡനപരാതി പിന്‍വലിക്കുമെന്ന് ആലുവ സ്വദേശിയായ നടി. നാലു പ്രമുഖ നടന്മാരുൾപ്പെടെ ഏഴു പേർക്കെതിരെയാണ് പരാതി. പരാതി പിന്‍വലിക്കുന്നതായി അന്വേഷണസംഘത്തിന് കത്തുനല്‍കുമെന്നും നടി പറഞ്ഞു.

നടിക്കെതിരെ പൊലീസ് പോക്സോ കേസെടുത്തതിന്ന് പിന്നാലെയാണ് തീരുമാനം.  നാലു പ്രമുഖ നടന്മാരുൾപ്പെടെ ഏഴു പേർക്കെതിരെയാണ് നടി പരാതി നൽകിയത്. കേസ് പിൻവലിക്കുന്നുവെന്ന് വ്യക്തമാക്കി ജി. പൂങ്കുഴലിക്ക് അടുത്ത ദിവസം കത്ത് നൽകുമെന്ന് നടി  പറഞ്ഞു.

താന്‍ സമൂഹത്തിന്‍റെ നന്മയ്ക്കുവേണ്ടിയാണ് മുന്നോട്ടുവന്നത്. ലക്ഷ്യം ഇനിയും ഒരു പെണ്‍കുട്ടികളോടും അഡ്ജസ്റ്റ്മെന്‍റ് ആരും ചോദിക്കരുത് എന്നാണ്. എന്നാല്‍ തനിക്കെതിരെയുള്ള കള്ള പോക്സോ കേസ് തെളിയിക്കാന്‍ ആർക്കും കഴിഞ്ഞില്ല. മാധ്യമങ്ങൾ പോലും മുന്‍പോട്ടു വന്നില്ല.

അതുകൊണ്ട് എല്ലാ കേസുകഴും പിന്‍വലിക്കുന്നു. കാരണം പോക്സോ കേസ് കള്ളക്കേസാണെന്ന് അറിഞ്ഞിട്ടും ആ സ്ത്രീയെയോ അവളുടെ പിറകിലുള്ളവരെയോ പിടിക്കാന്‍ ശ്രമിക്കുന്നില്ല. അതുകൊണ്ട് താന്‍ എല്ലാറ്റില്‍ നിന്നും സ്വയം പിന്‍മാറുന്നുവെന്നും നടി ചൂണ്ടിക്കാട്ടി.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. സംസ്ഥാനത്ത് വൻ വിവാദമായി മാറിയ സംഭവത്തിലാണ് നടിയുടെ പിന്മാറ്റം

Also Read : http://വീണ്ടുമൊന്നിക്കുന്നെന്ന അഭ്യൂഹങ്ങളെ തള്ളി നടൻ ധനുഷും ഭാര്യ ഐശ്വര്യയും കുടുംബകോടതിയിൽ ഹാജരായി- വിവാഹ മോചനം ഈ മാസം?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News