‘പുനര്‍ജനി പദ്ധതി പൂര്‍ണമായും തട്ടിപ്പ്; ആ സ്ത്രീ ആരാണെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കണം’: പരാതിക്കാരന്‍ പി.രാജു

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ഗുരുതര ആരോപണവുമായി പുനര്‍ജനി പദ്ധതിക്കെതിരെ പരാതി നല്‍കിയ പി. രാജു.പുനര്‍ജനി പദ്ധതി പൂര്‍ണമായും തട്ടിപ്പാണെന്ന് പി.രാജു പറഞ്ഞു. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു വീട് പോലും വെച്ചിട്ടില്ല. വിദേശത്ത് നിന്ന് ലഭിച്ച പണമുണ്ടെന്നാണ് പറഞ്ഞത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഒരുനടപടിയും സ്വീകരിക്കാത്ത സാഹചര്യത്തില്‍ ആ പണം എവിടെയെന്ന് വി.ഡി സതീശന്‍ പറയണമെന്നും പി. രാജു പറഞ്ഞു. വി.ഡി സതീശനെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൊഴി നല്‍കാന്‍ എത്തിയതായിരുന്നു പി. രാജു.

Also Read- ‘17,500 രൂപയ്ക്ക് ഫേഷ്യല്‍ ചെയ്തു’; മുഖത്ത് പൊള്ളലേറ്റെന്ന പരാതിയുമായി 23കാരി

ഒരു നിര്‍മാണ പ്രവര്‍ത്തനം നടന്നിട്ടില്ല. വിദേശത്ത് നിന്ന് പണം കിട്ടിയെന്ന് പറയുന്നു. തിരുവനന്തപുരത്തെ ഒരു സഹോദരി പണവും ചെക്കും ഏല്‍പിച്ചു എന്നാണ് സതീശന്‍ പറയുന്നത്. ആ സ്ത്രീ ആരാണെന്ന് വി.ഡി സതീശന്‍ വെളിപ്പെടുത്തണം. ആ സ്ത്രീയുമായുള്ള ബന്ധമെന്താണെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കണം. അവര്‍ കോണ്‍ഗ്രസുകാരിയോ, സഹപ്രവര്‍ത്തകയോ ആണെന്ന് ചോദിച്ചിരുന്നു. എന്നാല്‍ അതിന് മറുപടി നല്‍കാന്‍ സതീശന്‍ തയ്യാറായിട്ടില്ലെന്നും പി. രാജു പറഞ്ഞു.

Also Read- “പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയില്‍, തൊപ്പിമാരില്‍ നിന്നും മക്കളെ കാക്കണേ തമ്പുരാനെ”; തൊപ്പിക്കെതിരെ ഷുക്കൂര്‍ വക്കീല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News