പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; പരാതിക്കാരി കസ്റ്റഡിയിൽ

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരി കൊച്ചിയിൽ തിരികെയെത്തി. വിമാനമാർഗമാണ് പരാതിക്കാരി കൊച്ചിയിലെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പൊലീസ് പരാതിക്കാരിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. നാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പെൺകുട്ടിയെ കാണാനില്ലെന്ന് കുട്ടിയുടെ പിതാവ് പരാതി നൽകിയിരുന്നു. ഗാർഹിക പീഡന കേസിൽ പരാതിക്കാരിയായ യുവതി കഴിഞ്ഞ ദിവസം മൊഴി മാറ്റി പറഞ്ഞിരുന്നു.

Also Read: ‘കേരളത്തോടുള്ള കേന്ദ്രത്തിന്റെ സമീപനം തെറ്റ്’, മരണപ്പെട്ടതും, ചികിത്സയിൽ കഴിയുന്നതും നമ്മളുടെ ആളുകൾ; സർക്കാർ കൂടെയുണ്ട്: മന്ത്രി വീണാ ജോർജ്

ശരീരത്തിൽ പാടുകൾ കണ്ടതിന്റെയും മകൾ പറഞ്ഞതിന്റെയും അടിസ്ഥാനത്തിലാണ് പരാതി നൽകിയതെന്നും കുടുംബത്തിൻ്റെ ഭാഗത്ത് നിന്ന് യാതൊരു സമ്മർദവും ഉണ്ടായിട്ടില്ലെന്നും പിതാവ് ഹരിദാസ് പറഞ്ഞിരുന്നു. ശനിയാഴ്ച പെൺകുട്ടിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയതിനെ തുടർന്ന് പിതാവ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

Also Read: കുവൈറ്റ് ദുരന്തം; മലയാളികളായ രണ്ട് പേരുടെയും കൂടെ മരണം സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് വച്ച് പെൺകുട്ടി കേസ് ഒത്തുതീർപ്പാക്കാനുള്ള രേഖകൾ പൂർണ സമ്മതത്തോടെ ഒപ്പിട്ട് തന്നുവെന്ന് പ്രതിഭാഗം അഭിഭാഷകൻ പ്രതികരിച്ചു. കേസ് ഒത്തുതീർപ്പാക്കാനുള്ള നടപടികൾ തുടങ്ങിയതായി പ്രതിഭാഗം അഭിഭാഷകൻ പ്രതികരിച്ചു. പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ മൊഴിമാറ്റം സമ്മർദ്ദം മൂലം ഉണ്ടായതാണെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk