ആംബുലൻസ് വൈകിയതില്‍ രോഗി മരിച്ചെന്ന പരാതി: അന്വേഷിച്ച് നടപടിയെടുക്കാൻ നിര്‍ദേശിച്ച് ആരോഗ്യമന്ത്രി

പണം മുന്‍കൂട്ടി നല്‍കാത്തതിന്‍റെ പേരില്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് പുറപ്പെടാന്‍ വൈകിയതിനാല്‍ രോഗി മരിച്ചെന്ന ആരോപണത്തിൽ അന്വേഷിച്ച് നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.

രോഗിയുമായി പുറപ്പെടുന്നതിന് മുമ്പ് തന്നെ പണം ആവശ്യപ്പെട്ട് ആംബുലന്‍സ് ഡ്രൈവര്‍ തര്‍ക്കിക്കുകയും കൊണ്ടുപോകാന്‍ താമസിച്ചതുമാണ് മരണകാരണമായതെന്നും ആരോപിച്ച് ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫസര്‍ക്കും പരാതി നല്‍കിയിരുന്നു.

Also Read: യൂട്യൂബർ ‘തൊപ്പി’ വീണ്ടും അറസ്റ്റിൽ

ചൊവാഴ്ച് രാവിലെയാണ് എറണാകുളം പറവൂര്‍ സ്വദേശിനിയായ 72 വയസ്സുള്ള അസ്മയെ പനി ബാധിതയായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പറവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ചതിനാല്‍ എറണാകുളം ജന.ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. രോഗിയെ ഉടന്‍ തന്നെ ആശുപത്രിയുടെ തന്നെ ആംബുലന്‍സ് വാഹനത്തിലേക്കും മാറ്റി.

എന്നാല്‍ യാത്ര പുറപ്പെടുന്നതിന് മുന്‍പ് വാഹന വാടക വേണമെന്ന് ഡ്രൈവര്‍ ബന്ധുക്കളോട് നിര്‍ബന്ധം പിടിക്കുകയും പണം എത്തിച്ച ശേഷമാണ് ഡ്രൈവര്‍ വാഹനം എടുക്കാന്‍ തയ്യാറായത്. ആശുപത്രിയിലെത്തിച്ച അസ്മ ഉടന്‍ തന്നെ മരണത്തിന് കീഴടങ്ങി. സാമ്പത്തിക കാര്യത്തില്‍ ഡ്രൈവര്‍ നിര്‍ബന്ധം കാണിച്ച് കൊണ്ടുപോകാന്‍ താമസിച്ചതാണ് മരണകാരണമായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Also Read: ഹിമാചൽ പ്രളയം ,ഇത് വരെ ജീവൻ നഷ്ടമായത് 31 പേർക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News