ബിന്ദുകൃഷ്ണയുടെ ഭര്‍ത്താവ് വിളിച്ചത് കേട്ടാല്‍ അറയ്ക്കുന്ന തെറി; പരാതിയിലുറച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ്

ബിന്ദുകൃഷ്ണയുടെ ഭര്‍ത്താവും ഡിസിസി ജനറല്‍സെക്രട്ടറിയുമായ കൃഷ്ണകുമാറിനെതിരെയുള്ള പരാതിയില്‍ ഉറച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ്. സംഭവത്തില്‍ സുനിതാ വിജയന്‍ മ്യൂസിയം പൊലീസിന് മൊഴി നല്‍കി. കോണ്‍ഗ്രസ് പാര്‍ട്ടി എപ്പോഴും വേട്ടക്കാര്‍ക്കൊപ്പാണെന്നും
ജെബി മെത്തര്‍ വാലാട്ടിപ്പക്ഷിയാണെന്നും സുനിത വിജയന്‍ പറഞ്ഞു.

ബിന്ദുകൃഷ്ണയുടെ ഭര്‍ത്താവും ഡിസിസി ജനറല്‍സെക്രട്ടറിയുമായ കൃഷ്ണകുമാര്‍ കെപിസിസി വളപ്പില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്നാണ് മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ പരാതി. സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് സുനിതാ വിജയന്‍ മ്യൂസിയം പോലീസിന് മൊഴി നല്‍കി.

മഹിളാ കോണ്‍ഗ്രസ് ഭാരവാഹി തര്‍ക്കമാണ് പൊട്ടിത്തെറിക്ക് കാരണം. രമേശ് ചെന്നിത്തല വിഭാഗം നേതാവ് സുനിതാ വിജയനെയാണ് മഹിളാ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷ പദവിയില്‍ പരിഗണിച്ചിരുന്നത്. ബിന്ദുകൃഷ്ണ ഇടപെട്ട് ഇത് വെട്ടിയെന്നാണ് ആരോപണം. പദവിയില്‍ പരിഗണിക്കില്ലെന്ന് കൃഷ്ണകുമാര്‍ വെല്ലുവിളിച്ചൂവെന്നും സുനിത വിജയന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News