ബൂത്ത് കൈയ്യേറി കള്ളവോട്ട് രേഖപ്പെടുത്തിയെന്ന ആരോപണത്തിൽ ഗുജറാത്തിലെ ബിജെപി എം പി യുടെ മകനെതിരെ പരാതി. ദാഹോദ് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമായ ജസ്വന്ത്‌സിങ് ഭാഭോറിന്റെ മകനും ബിജെപി പ്രവര്‍ത്തകനുമായ വിജയ് ഭാഭോറിനെതിരെയാണ്പരാതി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് പരാതി നൽകിയത്.
ALSO READ: എം4 ചിപ്പ്, ഐപാഡ് പ്രോ ഒല്‍ഇഡി, പെന്‍സില്‍ പ്രോ; പുതിയ ഉത്പന്നങ്ങള്‍ വിപണിയിലിറക്കി ആപ്പിള്‍
ബൂത്ത് കൈയ്യേറി വിജയ് ഭാഭോര്‍ ഇന്‍സ്റ്റഗ്രമിൽ ലൈവ് ഇട്ടിരുന്നു. തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റേതടക്കം ഉടമസ്ഥത അവകാശപ്പെടുന്ന വിജയ്, യന്ത്രങ്ങള്‍ തന്റെ പിതാവിന്റേതാണെന്ന് പറയുകയും ചെയ്യുന്നതാണ് വീഡിയോ. പിന്നീട് വീഡിയോ ഡിലീറ്റ് ചെയ്തു.
വിജയ്‌ക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഭാബേന്‍ കിശോര്‍സിങ് തവിയാദ് ജില്ലാ കളക്ടര്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കി. സംഭവത്തില്‍ കര്‍ശനനടപടി വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം, സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തതായി അന്വേഷണ ഉദ്യോഗസ്‌ഥൻ അറിയിച്ചു. പ്രിസൈഡിങ് ഓഫീസറുടെ പരാതിയില്‍ അന്വേഷണം നടക്കുകയാണ്.
ALSO READ: ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥിയെ കുത്തിക്കൊന്ന സഹോദരങ്ങളായ യുവാക്കൾ അറസ്റ്റിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here